വോഡഫോണ്‍ ഐഡിയയുടെ 340 രൂപയുടെ റീച്ചാര്‍ജ് പ്ലാനിലെ ഡാറ്റാ ആനുകൂല്യം വര്‍ധിപ്പിച്ചു. മുമ്പത്തെ പോലെ 28 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. ഇത് കുറഞ്ഞ നിരക്കിലുള്ള റീച്ചാര്‍ജ് പ്ലാന്‍ അല്ലെങ്കിലും ഡാറ്റാ പരിധി ഉയര്‍ത്തിയതിനാല്‍ ആവശ്യക്കാര്‍ കൂടിയേക്കും. എന്നാൽ കേരളത്തിലെ ഉപഭോക്താക്കൾക്ക് ഈ മാറ്റം ലഭിക്കില്ല. നിലവില്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കിളില്‍ മാത്രമാണ് ഈ പ്ലാന്‍ ലഭ്യമാക്കിയിട്ടുള്ളത്. മറ്റിടങ്ങളില്‍ പഴയ ഡാറ്റാ പരിധി തന്നെയാണ്.

To advertise here,

വിശദമായറിയാം

ഹിമാചല്‍ പ്രദേശില്‍ 340 രൂപയുടെ പ്ലാനില്‍ ഇപ്പോള്‍ 2 ജിബി ഡാറ്റ ലഭിക്കും. നേരത്തെ 1 ജിബി മാത്രമായിരുന്നു. ഇതോടൊപ്പം അണ്‍ലിമിറ്റഡ് കോളിങ്, 100 എസ്എംഎസ്, 2 ജിബി പ്രതിദിന ഡാറ്റ എന്നിവയെല്ലാം ലഭിക്കും. ഇത് കുടാതെ രാത്രി 12 മണിക്കും കാലത്ത് ആറ് മണിക്കും ഇടയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ ഓഫറും ലഭ്യമാണ്. വീക്കെന്‍ഡ് ഡാറ്റാ റോളോവര്‍ സൗകര്യമുള്ളതിനാല്‍ ഓരോ ആഴ്ചയിലേയും ഉപയോഗിക്കാത്ത ഡാറ്റ വാരാന്ത്യത്തില്‍ ഉപയോഗിച്ച് തീര്‍ക്കാനാവും.

2 ജിബിയുടെ ബാക്കപ്പ് ഡാറ്റയും കമ്പനി ഈ പ്ലാനില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിദിന പരിധി കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗം 64 കെബിപിഎസ് ആയി കുറയും. പുതിയ മാറ്റം മറ്റ് സര്‍ക്കിളുകളില്‍ എപ്പോഴെത്തുമെന്ന് വ്യക്തമല്ല.