സെപ്റ്റംബര്‍ ഒമ്പതിന് നടന്ന പരിപാടിയില്‍ വെച്ചാണ് ഐഫോണ്‍ 17 സീരീസ് ആപ്പിള്‍ പുറത്തിറക്കിയത്. നിര്‍മാണത്തിലും ഡിസൈനിലും പുതുമകളേറെയുള്ള നിര്‍മിതയാണ് പുതിയ ഐഫോണുകള്‍. ഓറഞ്ച് നിറത്തിലുള്ള ഐഫോണ്‍ 17 പ്രോയും അക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഈ ഓറഞ്ച് നിറത്തിലുള്ള ഫോണ്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ നൂറാം വാര്‍ഷത്തില്‍ ആദരവ് പ്രകടിപ്പിച്ചാണ് ആപ്പിള്‍ പുറത്തിറക്കിയത് എന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്.
ആപ്പിള്‍ മേധാവി ടിം കുക്കിന്റെ പേരിലുള്ള ഒരു എക്‌സ് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടും വ്യാപകമായി പങ്കുവെക്കപ്പെടുന്നു. എന്താണ് ഇതിലെ വസ്തുത. എന്നാല്‍ ഈ സ്‌ക്രീന്‍ ഷോട്ട് വര്‍ക്ക് ഫ്‌ളിക്‌സ് എന്ന എക്‌സ് അക്കൗണ്ടിലാണ് ആദ്യം വന്നത്. ഇതൊരു പാരഡി അക്കൗണ്ടാണ്. ആക്ഷേപഹാസ്യമെന്ന നിലയിലാണ് ഇവര്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നത്. യഥാര്‍ത്ഥ വിഷയങ്ങളല്ല.
പ്രചരിക്കപ്പെടുന്ന പോസ്റ്റുകളിലെ വാദങ്ങള്‍ തെറ്റാണെന്നും സ്‌ക്രീന്‍ഷോട്ട് കൃത്രിമമായി നിര്‍മിച്ചതാണെന്നും എക്‌സിലെ എഐ സംവിധാനമായ ഗ്രോക്ക് തന്നെ വ്യക്തമാക്കുന്നുണ്ട്. അങ്ങനെ ഒരു പോസ്റ്റ് ടിം കുക്കും പങ്കുവെച്ചിട്ടില്ല. ന്യൂസ് ചെക്കര്‍.ഇന്‍ പോലുള്ള വിവിധ ഫാക്ട് ചെക്കിങ് വെബ്‌സൈറ്റുകളും ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്.
Content Highlights: Viral posts link iPhone 17`s orange color to RSS. Fact-check reveals it`s a parody
Published: 11 Sept 2025, 12:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented