മൂന്ന് ബഹിരാകാശ ഏജന്‍സികളെ പ്രതിനിധീകരിക്കുന്ന ഈ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ആറ് മാസം നീണ്ടുനില്‍ക്കുന്ന പര്യവേഷണം നടത്തും.

നാസയുടെ കൊമേഴ്സ്യൽ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായി നാല് ബഹിരാകാശ സഞ്ചാരികൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്. Crew-12 എന്നാണ് ഈ ദൗത്യത്തിന് പേര് നൽകിയിട്ടുള്ളത്. നാല് സഞ്ചാരികളുമായി സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് Cape Canaveral Space Force Station-ലെ ലോഞ്ച് കോംപ്ലെക്സ് 40-ൽ നിന്ന് പുറപ്പെട്ടു.
നാസയുടെ ജസീക്ക മെയിർ പൈലറ്റായും ജാക്ക് ഹത്തവേ കമാൻഡറായും യൂറോപ്യൻ സ്പേസ് ഏജൻസിയുടെ (ESA) സോഫി അഡെനോട്ട്, റോസ്കോസ്മോസ് കോസ്മോനോട്ട് ആൻഡ്രി ഫെഡിയേവ് എന്നിവർ മിഷൻ സ്പെഷ്യലിസ്റ്റുകളായും ഈ ദൗത്യത്തിൽ പ്രവർത്തിക്കും.
മൂന്ന് ബഹിരാകാശ ഏജൻസികളെ പ്രതിനിധീകരിക്കുന്ന ഈ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആറ് മാസം നീണ്ടുനിൽക്കുന്ന പര്യവേഷണം നടത്തും. ജനുവരി 15-ന് മെഡിക്കൽ എമർജൻസി കാരണം Crew-11 വേഗത്തിൽ തിരിച്ചെത്തിയതിനെ തുടർന്ന് സ്റ്റേഷൻ സ്റ്റാഫിങ്ങിലുണ്ടായ കുറവ് നികത്താൻ ഇത് സഹായിക്കും.
ശനിയാഴ്ച ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്തതിന് ശേഷം ദൗത്യസംഘാംഗങ്ങൾ ബയോടെക്നോളജി, മെറ്റീരിയൽ സയൻസ്, ഭൗമ നിരീക്ഷണം എന്നിവ ഉൾപ്പെടുന്ന മൈക്രോഗ്രാവിറ്റിയിലെ 250-ലധികം പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകും. ചൊവ്വയിലെ വാസസ്ഥലങ്ങൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ടെസ്റ്റുകളും മരുന്ന് വികസനത്തിനായുള്ള പ്രോട്ടീൻ ക്രിസ്റ്റൽ വളർച്ചയും ഉൾപ്പെടെയുള്ള ശാസ്ത്രീയ ഗവേഷണങ്ങൾ അവയിൽ ഉൾപ്പെടും. ഇവ നാസയുടെ ആർട്ടിമിസ് പ്രോഗ്രാമിനും ദീർഘദൂര ബഹിരാകാശ പദ്ധതികൾക്കും പിന്തുണ നൽകും.
Content Highlights: SpaceX`s Crew-12 mission successfully launched four astronauts to the International Space Station (ISS) on Feb 13, 2026. Discover the diverse crew and their mission objectives.
Published: 13 Feb 2026, 06:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented