ടെലിവിഷനുകള്‍ മുതല്‍ ഗെയിം കണ്‍സോളുകള്‍ വരെ ഇലക്ട്രോണിക്‌സ് രംഗത്ത് വിജയഗാഥകള്‍ ഏറെയുള്ള കമ്പനിയാണ് സോണി. വർഷങ്ങളായി മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്തും സജീവമാണ്. എന്നാല്‍ സോണി മൊബൈല്‍ ഫോണ്‍ വ്യവസായം അവസാനിപ്പിക്കാനൊരുങ്ങുകയാണെന്ന ആശങ്ക ആരാധകര്‍ക്കിടയില്‍ ശക്തമാണ്. കഴിഞ്ഞ മാസം സോണിയുടെ മൊബൈല്‍ ഫോണുകളെല്ലാം വിറ്റഴിഞ്ഞുവെന്ന് ശ്രദ്ധയില്‍പെട്ടതോടെയാണ് ഉപഭോക്താക്കള്‍ക്കിടയില്‍ ആശങ്ക പടര്‍ന്നത്.
സോണിയുടെ എക്‌സ്പീരിയ 5 സീരീസ് ഫോണുകള്‍ രണ്ട് വര്‍ഷം മുമ്പ് തന്നെ കമ്പനി നിര്‍ത്തലാക്കിയിരുന്നു. പുതിയ ബജറ്റ് എക്‌സ്പീരിയ 10 മോഡല്‍ അടുത്തെങ്ങും വരാനും സാധ്യതകാണുന്നില്ല. എക്‌സ്പീരിയ 1 VII സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ കാര്യമായ സ്വാധീനമുണ്ടാക്കാനും സാധിച്ചിട്ടില്ല. ഇതിന്റെ സോഫ്റ്റ് വെയറില്‍ ചില പ്രശ്‌നങ്ങളുണ്ടായത് ഉപഭോക്താക്കളെ വലയ്ക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ സോണിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ലിന്‍ ടാവോ ക്ഷമാപണം നടത്തി രംഗത്തുവന്നിരുന്നു.
വന്‍തോതില്‍ വില്‍പനയിടിഞ്ഞതോടെ സോണി സ്മാര്‍ട്‌ഫോണ്‍ വ്യവസായത്തിന് അവസാനമിടാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ എക്‌സ്പീരിയ ബ്രാന്‍ഡിന്റെ പ്രവര്‍ത്തനം തുടരുമെന്നാണ് കമ്പനി നല്‍കുന്ന സൂചന. എക്‌സ്പീരിയ ബ്രാന്‍ഡ് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായങ്ങളിലൊന്നാണെന്ന് സോണിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ താവോ പറയുന്നു. എന്നാല്‍ സ്മാര്‍ട്‌ഫോണുകള്‍ക്കപ്പുറത്ത് മറ്റ് മേഖലകളിലും കമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടെന്നും എക്‌സ്പീരിയ ബ്രാന്‍ഡ് പുതിയ ദിശയില്‍ സഞ്ചരിച്ചേക്കാമെന്ന് അവര്‍ പറയുന്നു. സോണി വളരെക്കാലമായി വളര്‍ത്തിയെടുത്തിട്ടുള്ള വളരെ പ്രധാനപ്പെട്ട ഒരു സാങ്കേതികവിദ്യയാണ് ആശയവിനിമയ സാങ്കേതികവിദ്യയെന്നും ടാവോ പറഞ്ഞു.
വലിയ പ്രതാപകാലമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡാണ് സോണി എക്‌സ്പീരിയ. എക്‌സ്പീരിയ ഫോണുകള്‍ പോക്കറ്റില്‍ കൊണ്ടു നടക്കുന്നത് തന്നെ അക്കാലത്തെ മൊബൈല്‍ ഫോണ്‍ ആരാധകരെ സംബന്ധിച്ച് വലിയൊരു അഭിമാനമായിരുന്നു. ആകര്‍ഷകമായ രൂപകല്‍പന, ഡിസ്‌പ്ലേ, , ശബ്ദം, റിങ്‌ടോണുകള്‍ ഉള്‍പ്പടെ ആകര്‍ഷണം വളര്‍ത്തുന്ന ഒട്ടേറെ ഘടകങ്ങള്‍ എക്‌സ്പീരിയ ഫോണുകള്‍ക്കുണ്ടായിരുന്നു. ഇന്ന് ചില രാജ്യങ്ങളില്‍ ഒരു ശതമാനത്തില്‍ താഴെയാണ് എക്‌സ്പീരിയുടെ വിപണി വിഹിതമെന്നാണ് കരുതപ്പെടുന്നത്.
ഐഫോണിന്റേയും സാംസങിന്റേയും ബ്രാന്‍ഡ് മൂല്യം വര്‍ധിച്ചതോടെ സോണി എക്‌സ്പീരിയ ഉള്‍പ്പടെ 2000ല്‍ വന്‍ ശക്തികളായിരുന്ന ഫോണുകള്‍ പിന്നോട്ട് പോയി. 2021 ലാണ് എല്‍ജി സ്മാര്‍ട്‌ഫോണ്‍ വ്യവസായത്തില്‍ നിന്ന് പിന്‍മാറിയത്.
Content Highlights: Sony`s Xperia phone sales have plummeted, leading to concerns about the brand`s future.
Published: 11 Aug 2025, 08:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented