സാംസങിന്റെ സുപ്രധാന ഉപകരണങ്ങള്‍ പ്രഖ്യാപിക്കപ്പെടുന്ന ഗാലക്‌സി അണ്‍പാക്ക്ഡ് ഇവന്റ് ജൂലായ് പത്തിന് നടക്കും. കമ്പനിയുടെ ഏറ്റവും പുതിയ ഫോള്‍ഡബിള്‍ ഫോണുകള്‍, സ്മാര്‍ട് വാച്ചുകള്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങളും ആക്‌സസറികളുംനാളെ അവതരിപ്പിക്കും. ഫ്രാന്‍സിലെ പാരിസിലാണ് പരിപാടി നടക്കുക. സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ വഴി തത്സമയം പരിപാടി ആസ്വദിക്കാനാവും.
ഇന്ത്യയില്‍ ജൂലായ് 10 വൈകീട്ട് 6 മണിക്കാണ് പരിപാടി കാണാനാവുക. ഒരു മണിക്കൂറിലേറെ സമയം പരിപാടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുട്യൂബ്, എക്‌സ്, ഫേസ്ബുക്ക്, കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍ പരിപാടി വീക്ഷിക്കാവുന്നതാണ്.
സാംസങിന്റെ അടുത്ത തലമുറയില്‍പെട്ട ഫോള്‍ഡബിള്‍ ഡിവൈസുകളായ ഗാലക്‌സി സെഡ് ഫോള്‍ഡ് 6, ഗാലക്‌സി സെഡ് ഫ്‌ളിപ്പ് 6 എന്നിവ ഇത്തവണത്തെ മുഖ്യ ആകര്‍ഷണം. ഗാലക്‌സി ബഡ്‌സ് 2 പ്രോ, ഗാലക്‌സി വാച്ച് 7 അള്‍ട്ര എന്നിവയും അവതരിപ്പിക്കും.
സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്പ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളായിരിക്കും ഗാലക്‌സി സെഡ് ഫോള്‍ഡ് 6, ഗാലക്‌സി സെഡ് ഫ്‌ളിപ്പ് 6 എന്നിവ. മുന്‍ഗാമികളേക്കാള്‍ കൂടുതല്‍ ശക്തിയേറിയതും ഈട് നില്‍ക്കുന്നതുമായ ഫോണുകളായിരിക്കും ഇവയെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഗാലക്‌സി എഐ ഫീച്ചറുകളും ഇതില്‍ ലഭ്യമായേക്കും.
എയര്‍പോഡിന് സമാനമായ ഡിസൈനിലായിരിക്കും ഗാലക്‌സി ബഡ്‌സ് 3 ന് എന്നാണ് കരുതുന്നത്. മികച്ച ശബ്ദാനുഭവം വാഗ്ദാനം ചെയ്യുന്ന ബഡ്‌സില്‍ മെച്ചപ്പെട്ട ആക്ടീവ് നോയ്‌സ് കാന്‍സലേഷന്‍ സംവിധാനങ്ങളുമുണ്ടാവും.
ഗാലക്‌സി വാച്ച് 7, വാച്ച് 7 അള്‍ട്ര എന്നിവയും ഗാലക്‌സി അണ്‍പാക്ക്ഡ് ഇവന്റില്‍ അവതരിപ്പിച്ചേക്കും. ഗാലക്‌സി എഐ ഫീച്ചറുകളുമായെത്തുന്ന കമ്പനിയുടെ ആദ്യ സ്മാര്‍ട് വാച്ചുകളായിരിക്കും ഇവയെന്ന് കരുതുന്നു. ഗാലക്‌സി സ്മാര്‍ട്ട് റിങും അവതരിപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്.
Content Highlights: samsung galaxy unpacked event 2024, Galaxy foldable, smartwatch galaxy ring
Published: 09 Jul 2024, 12:25 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented