കൊച്ചി: ജിയോയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ജിയോ പ്രൈം മെമ്പർഷിപ്പ് പ്ലാൻ വീണ്ടും അവതരിപ്പിച്ചു. ഭാവിയിലെ താരിഫ് മാറ്റങ്ങളുണ്ടായാൽ നിലവിലെ നിരക്കിൽ തന്നെ ഇഷ്ടപ്പെട്ട ജിയോ പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യുന്നത് തുടരാൻ ഉപഭോക്താക്കൾക്ക് അവസരം നൽകുന്നതാണ് പുതിയ ജിയോ പ്രൈം അംഗത്വത്തിന്റെ പ്രധാന പ്രത്യേകത.

To advertise here,

പുതിയ ജിയോ പ്രൈം അംഗത്വം എടുക്കുന്നവർക്ക് 2027 സെപ്റ്റംബർ അഞ്ച് വരെ ഒരു വർഷത്തേക്ക് നിലവിലെ നിരക്കിൽ തങ്ങളുടെ ഇഷ്ടപ്പെട്ട ജിയോ പ്ലാനുകളിൽ റീചാർജ് തുടരാം. ഈ കാലയളവിൽ ഭാവിയിൽ താരിഫ് നിരക്കുകളിൽ മാറ്റം വന്നാലും, അംഗങ്ങൾക്ക് നിലവിലെ നിരക്കിൽ തന്നെ റീചാർജ് ചെയ്യാനുള്ള സൗകര്യം ലഭിക്കും. 299 രൂപയുടെ പ്ലാൻ ഉൾപ്പെടെ ജിയോയുടെ നിലവിലെ പ്രധാന താരിഫ് പ്ലാനുകൾ എല്ലാ ഉപഭോക്താക്കൾക്കും തുടർന്നും ലഭ്യമാകും.

ജിയോ പ്രൈം അംഗങ്ങൾക്ക് പുതിയ ജിയോ ഹോം അല്ലെങ്കിൽ ജിയോ പിസി കണക്ഷന് ഉപയോഗിക്കാവുന്ന 300 രൂപ ക്യാഷ്ബാക്ക് വൗച്ചർ. സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ പുതിയ ജിയോ സിം കണക്ഷൻ എടുക്കുമ്പോൾ ഉപയോഗിക്കാവുന്ന 300 രൂപ എന്നിങ്ങനെ ആകെ 600 രൂപയുടെ ക്യാഷ്ബാക്ക് വൗച്ചറുകളും ലഭിക്കും.

ഇതിന് പുറമെ പുതിയ ജിയോ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, ട്രയലുകൾ എന്നിവയിൽ നേരത്തെയുള്ള ആക്സസ്, പ്രത്യേക സർവീസ് ചാനൽ വഴിയുള്ള മുൻഗണനാ കസ്റ്റമർ സപ്പോർട്ട്, അംഗങ്ങൾക്ക് മാത്രമായി പ്രഖ്യാപിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കും.

നിലവിലുള്ള ജിയോ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് 300 രൂപയുടെ ഒറ്റത്തവണ ഫീസ് നൽകി ജിയോ പ്രൈം അംഗത്വം എടുക്കാം. മറ്റ് നെറ്റ്‌വർക്കുകളിലുള്ള ഉപഭോക്താക്കൾക്ക് ജിയോയിലേക്ക് പോർട്ട് ചെയ്യുകയോ പുതിയ ജിയോ കണക്ഷൻ എടുക്കുകയോ ചെയ്തും പ്ലാനിന്റെ ഭാഗമാവാം. MyJio ആപ്പ്, Jio.com, Jio Stores, അംഗീകൃത Jio പ്ലാറ്റ്ഫോമുകൾ വഴി അംഗത്വം നേടാം.

ജിയോയുടെ ആദ്യ 100 ദശലക്ഷം ഉപഭോക്താക്കൾക്കുള്ള നന്ദി പ്രകടനമായാണ് ജിയോ പ്രൈം മെമ്പർഷിപ്പ് ആദ്യം അവതരിപ്പിച്ചത്. ഇപ്പോൾ 500 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ജിയോ കുടുംബത്തിനായി, ഭാവിയിലെ നിരക്കുകളിൽ കൂടുതൽ ഉറപ്പും അധിക ആനുകൂല്യങ്ങളും നൽകുന്ന രീതിയിലാണ് പദ്ധതി വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്.