
കണ്ണൂർ: ഇനി ധൈര്യമായി വീട് പൂട്ടി യാത്രചെയ്യാം. യാത്ര പോകുന്നവർ ഇക്കാര്യം പോലീസിന്റെ ‘പോൽ ആപ്പി’ൽ അറിയിച്ചാൽ മതി. ഇതിലെ ’ലോക്ക്ഡ് ഹൗസ്’ എന്ന ഒാപ്ഷൻ കള്ളൻമാർക്ക് പൊല്ലാപ്പാകും. വീട് പൂട്ടിപ്പോകുന്നത് എത്ര ദിവസമായാലും വീട് പോലീസിന്റെ കണ്ണിലുണ്ടാകും. ഈ മേഖലയിൽ പ്രത്യേക പോലീസ് നിരീക്ഷണം നടത്തും. രജിസ്റ്റർചെയ്യുമ്പോൾ വിവരം അതത് പോലീസ് സ്റ്റേഷനിലെ വെബ് പോർട്ടലിൽ എത്തുമെന്ന് ആപ്പിന്റെ സോഫ്റ്റ്‌വെയർ ചുമതലയുള്ള എസ്.ഐ. ശ്യാംരാജ് ജെ.നായർ പറഞ്ഞു.
രജിസ്റ്റർ ചെയ്യാൻ
* ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ-ആപ്പ് (pol-app) ഡൗൺലോഡ് ചെയ്യുക.
* മൊബൈൽ നമ്പർ നൽകി രജിസ്റ്റർ ചെയ്യണം.
* സ്ഥലം, ലാൻഡ് മാർക്ക്, ഫോൺ, ജില്ല ഉൾപ്പെടെയുള്ള വിവരങ്ങളും നൽകണം.
* രജിസ്റ്റർചെയ്യുമ്പോൾ വിവരം അതത് പോലീസ് സ്റ്റേഷനിലെ വെബ് പോർട്ടലിൽ എത്തും.
* വെബ്‌പോർട്ടലിൽനിന്ന് വിവിധ പോലീസ് പട്രോളിങ് സംഘങ്ങൾക്ക് വിവരം നൽകും.
* അവർ സുരക്ഷയൊരുക്കുകയും രജിസ്റ്റർചെയ്ത ഫോൺ നമ്പറിൽ ബന്ധപ്പെടുകയും ചെയ്യും.
ആറുലക്ഷത്തിലധികം പേർ ഉപയോഗിച്ചു
പോൽ ആപ്പിനും ലോക്ക്ഡ് ഹൗസിനും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ ആറുലക്ഷത്തിലധികം പേർ ആപ്പ് ഉപയോഗിച്ചു. വീട് പൂട്ടിപ്പോകുന്നവർക്ക് ലോക്ക്ഡ് ഹൗസ് ഒാപ്ഷൻ വലിയ ഉപകാരമാണ്. അതത് പോലീസ് സ്റ്റേഷൻ മുതൽ ഉന്നത ഉദ്യോഗസ്ഥർക്കുവരെ ഇതിൽനിന്നുള്ള വിവരം കിട്ടും.
പി.പ്രകാശ്,
പോൽ ആപ്പിന്റെ ചുമതലയുള്ള ദക്ഷിണമേഖല ഐ.ജി.
Content Highlights: register on pol app when you leave your home closed
Published: 18 May 2022, 02:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented