ഒരു വ്യക്തിയുടെ കയ്യിലെ ഓരോ വിരലിന്റെയും അടയാളങ്ങള്‍ വ്യത്യസ്തമാണെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ ഈ ധാരണയെ വെല്ലുവിളിച്ചിരിക്കുകയാണ് കൊളംബിയ സര്‍വകവാശാലയില്‍ നടന്ന ഒരു ഗവേഷണം. വിരലടയാളങ്ങള്‍ വിലയിരുത്തുന്നതിനായി സര്‍വകലാശാലയിലെ ഗവേഷണ സംഘം വികസിപ്പിച്ച എഐ ടൂളിന് 60,000 വിരലടയാളങ്ങളില്‍ നിന്ന് ഒരാളുടെ വ്യത്യസ്ത വിരലുകളുടെ അടയാളങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചു.
75-90 ശതമാനം വരെ കൃത്യതയില്‍ വിരലടയാളം ഏതെല്ലാം ഒരേ വ്യക്തിയുടേതാണ് എന്ന് മനസിലാക്കാന്‍ ഈ സാങ്കേതിക വിദ്യകള്‍ക്ക് സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ എഐക്ക് അത് എങ്ങനെയാണ് സാധിക്കുന്നത് എന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് ഗവേഷകര്‍ പറയുന്നു. പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായി വിരലടയാളങ്ങള്‍ വിലയിരുത്തുന്ന എഐ ടൂളാണ് ഗവേഷകര്‍ വികസിപ്പിച്ചത്. വിരലിന്റെ മധ്യഭാഗത്തെ വരമ്പുകളുടെ സ്വഭാവം ഇത് വിലയിരുത്തുന്നു. വിരലടയാളത്തിലെ വക്രത, ചുഴികളുടെ ദിശ എന്നിവയെല്ലാം ഇത് വിലയിരുത്തുന്നു.
ഓരോ വ്യക്തിയുടെയും വിരലടയാളങ്ങള്‍ വ്യത്യസ്തമാണെന്നാണ് ഇതുവരെയുള്ള ധാരണ. രണ്ട് വ്യത്യസ്ത വ്യക്തികളുടെ വിരലടയാളങ്ങള്‍ ഒരുപോലെയാകുമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊളംബിയ സര്‍വകലാശാലയുടെ ബയോമെട്രിക് സംവിധാനങ്ങളെയും വിരലടയാളങ്ങള്‍ ഉപയോഗിച്ചുള്ള തെളിവു ശേഖരണത്തേയും സ്വാധീനിക്കും.
ഉദാഹരണത്തിന് കുറ്റകൃത്യം നടന്ന സ്ഥലത്ത് ഒരിടത്ത് നിന്ന് കണ്ടെത്തിയ തള്ള വിരല്‍ അടയാളവും മറ്റൊരിടത്ത് നിന്ന് കണ്ടെത്തിയ നടുവിരല്‍ അടയാളവും ഒരാളുടേതാണെന്ന് കണ്ടുപിടിക്കാന്‍ നിലവിലെ ഫോറന്‍സിക് രീതികള്‍ ഉപയോഗിച്ച് സാധിക്കില്ല. എന്നാല്‍ ഈ എഐ ടൂളിന് അത് സാധിക്കും.
അതേസമയം കൊളംബിയ സര്‍വകലാശാലയിലെ ഗവേഷണ സംഘത്തില്‍ ഫോറന്‍സിക് വിദഗ്ദര്‍ ആരും ഉണ്ടായിരുന്നില്ല. അതിനാല്‍ എഐ ടൂളിന്റെ ആധികാരികത ഉറപ്പിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.
Content Highlights: Not Every Fingerprint Is Unique finds AI research
Published: 13 Jan 2024, 03:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented