ചെന്നൈ: ആപ്പിള്‍ ഐ ഫോണുകൾ ഉൽപാദിപ്പിക്കുന്ന കരാര്‍ കമ്പനിയായ ഫോക്‌സ്‌കോണില്‍ വിവാഹിതരായ സ്ത്രീകള്‍ വിവേചനം നേരിടുന്നുവെന്ന ആരോപണം ശരിയല്ലെന്ന് ചെന്നൈ ലേബര്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്. വിവാഹിതരായ സ്ത്രീകളോട് കമ്പനി വിവേചനം കാണിക്കുന്നതിന് തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫോക്‌സ്‌കോണ്‍ കമ്പനി അവിവാഹിതരായ സ്ത്രീകളെ മാത്രമാണ് ജോലിക്കെടുക്കുന്നതെന്നും എന്നാല്‍ ഇക്കാര്യം തൊഴില്‍ പരസ്യങ്ങളില്‍ എവിടെയും കമ്പനി വ്യക്തമാക്കുന്നില്ലെന്നുമുള്ള ആരോപണങ്ങളാണ് വിവാദമായത്. വിവാഹിതയായ ഒരു ഉദ്യോഗാര്‍ത്ഥിയും ഒരു നിയമന ഏജന്‍സിയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റ് മുന്‍നിര്‍ത്തിയായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍. ശമ്പളത്തെകുറിച്ചും കുട്ടികളെ നോക്കുന്നതിനുള്ള സൗകര്യങ്ങളെ കുറിച്ചുമുള്ള ചോദ്യത്തിന് വിവാഹിതരെ അനുവദിക്കില്ല എന്നാണ് ഏജൻസി മറുപടി നല്‍കിയത്.
ഫോക്‌സ്‌കോണ്‍ ഈ ആരോപണങ്ങളെ ആവര്‍ത്തിച്ച് നിഷേധിച്ചിരുന്നു. വിവാഹിതരായതിന്റേയോ ലിംഗഭേദം, മതം ഉള്‍പ്പടെ ഒന്നിന്റേയും അടിസ്ഥാനത്തില്‍ നിയമനങ്ങളില്‍ വിവേചനം കാണിക്കുന്നില്ലെന്ന് കമ്പനി വ്യക്തമാക്കിയതായി നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ പറഞ്ഞു.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സാപ്പ് വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ...https://mbi.page.link/Tech
ഫോക്‌സ്‌കോണിലെ വിവാഹിതരായ 20 ല്‍ ഏറെ സ്ത്രീകളുമായി അന്വേഷണ സംഘം സംസാരിച്ചു. ശമ്പളത്തിന്റേയോ സ്ഥാനക്കയറ്റത്തിന്റെയോ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള വിവേചനവും തങ്ങള്‍ ഇവിടെ നേരിടുന്നില്ല എന്നാണ് അവര്‍ പ്രതികരിച്ചത്. മെറ്റേണിറ്റി ആനുകൂല്യങ്ങളും തമിഴ്‌നാട്ടിലെ തൊഴില്‍ നിയമം അടിസ്ഥാനമാക്കിയുള്ള ക്ഷേമ സൗകര്യങ്ങളും കമ്പനി നല്‍കുന്നുണ്ട്. കമ്പനിയിലെ തൊഴില്‍ സാഹചര്യത്തില്‍ സംതൃപ്തരാണെന്നും അവര്‍ പറഞ്ഞു.
2520 വിവാഹിതരായ സ്ത്രീകള്‍ നിലവില്‍ ചെന്നൈയിലെ ഫാക്ടറിയില്‍ ജോലി ചെയ്യുന്നുണ്ടെന്ന് കമ്പനി അധികൃതര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. തുല്യമായ വേതനം നിയമം, മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട് ഉള്‍പ്പടെ എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. നിയമനത്തിലോ തൊഴിലിലോ സ്ഥാനക്കയറ്റം നല്‍കുന്ന കാര്യത്തിലോ യാതൊരുവിധ വിവേചനവും കാണിക്കുന്നില്ലെന്ന് കമ്പനി പറഞ്ഞു. വിവിധ രേഖകളും വിവാഹിതരായ വനിതാ ജീവനക്കാരുടെ പ്രസ്താവനകളും പരിശോധിച്ചതിന് ശേഷമാണ് കമ്പനിയില്‍ വിവേചനം നടക്കുന്നതിന് തെളിവില്ലെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിയത്.
Content Highlights: No Discrimination Against Married Women At Foxconn Factory report
Published: 05 Jul 2024, 10:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented