വാഷിങ്ടണ്‍: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ബഹിരാകാശദൗത്യമായ ആര്‍ട്ടെമിസ്-1 ഓറിയോണ്‍ പേടകം ഭൂമിയില്‍നിന്ന് 4.1 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് റെക്കോഡ് സൃഷ്ടിച്ചു. ഭൂമിയില്‍നിന്ന് നാലുലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച അപ്പോളോ 13-ന്റെ റെക്കോഡാണ് ആര്‍ട്ടെമിസ് തകര്‍ത്തത്.

To advertise here,

അടുത്ത ആറുദിവസങ്ങള്‍കൂടി ഓറിയോണ്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തുടരും. പിന്നീട് പേടകം ഭൗമപാതയിലേക്ക് കടന്ന് ഡിസംബര്‍ 11-ഓടെ ശാന്തസമുദ്രത്തില്‍ പതിക്കും.

മൂന്നുഘട്ടങ്ങളിലായി മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യത്തിന്റെ ആദ്യഘട്ടമായ ആര്‍ട്ടെമിസ്-1 നവംബര്‍ 16-നാണ് ഫ്‌ളോറിഡയിലെ കേപ്പ് കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് വിക്ഷേപിച്ചത്. നാസയുടെ ഏറ്റവുംകരുത്തുറ്റ റോക്കറ്റായ സ്‌പേസ് ലോഞ്ച് സിസ്റ്റ(എസ്.എല്‍.എസ്)ത്തിലായിരുന്നു വിക്ഷേപണം.