ഗണിതശാസ്ത്ര മേഖലയില്‍ എഐ ഉപയോഗിക്കുന്നതിലല്ല വിദഗ്ധര്‍ക്ക് പ്രതിഷേധം. എഐ കമ്പനികള്‍ ഉന്നയിക്കുന്ന അവകാശവാദങ്ങളാണ് അവരെ ചൊടിപ്പിക്കുന്നത്.

നിർമിതബുദ്ധി കമ്പനിയായ ഓപ്പൺഎഐയ്‌ക്കെതിരെ ഗണിതശാസ്ത്ര വിദഗ്ധർ. ബുദ്ധിമുട്ടേറിയ ഗണിതശാസ്ത്ര പ്രശ്‌നങ്ങൾ പരിഹരിക്കാൻ എഐ കമ്പനികൾ ലാർജ് ലാംഗ്വേജ് മോഡലുകൾ (LLMs) കൂടുതലായി ഉപയോഗിക്കുന്നതിനിടയിലാണ് തർക്കം.
ഗണിതശാസ്ത്ര മേഖലയിൽ എഐ ഉപയോഗിക്കുന്നതിലല്ല വിദഗ്ധർക്ക് പ്രതിഷേധം. എഐ കമ്പനികൾ ഉന്നയിക്കുന്ന അവകാശവാദങ്ങളാണ് അവരെ ചൊടിപ്പിക്കുന്നത്. നിർമിതബുദ്ധി കമ്പനികൾ തങ്ങളുടെ എഐ മോഡലുകൾ ബുദ്ധിമുട്ടേറിയ സൈദ്ധാന്തിക പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്ന് പ്രഖ്യാപിക്കുന്നത് വലിയ തലവേദന സൃഷ്ടിക്കുന്നുവെന്നാണ് അവർ പറയുന്നത്. അവകാശവാദങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുകയും വ്യക്തത വരുത്തുകയും ചെയ്യേണ്ട ബാധ്യത ഇതോടെ ഗണിതശാസ്ത്ര വിദഗ്ധരുടെ ചുമലിലാകുന്നു.
കമ്പനികളുടെ അവകാശവാദം ശരിയാണോ എന്ന് പരിശോധിക്കാനും ആണെങ്കിൽ അത് ആധികാരികമെന്ന് സ്ഥിരീകരിക്കാനും തെറ്റാണെങ്കിൽ പൂർണമായും തള്ളിക്കളയാനും വിഷയത്തിൽ ഇടപെടാൻ അവർ നിർബന്ധിതരാകുന്നു. എനനാൽ ഇതിനുവേണ്ടിയുളള കഠിനാധ്വാനത്തിന് പ്രതിഫലമോ അംഗീകാരമോ ലഭിക്കുന്നില്ല എന്നാണ് അവർ പരയുന്നത്.
ഭിന്നത രൂക്ഷമാക്കിയ വിഷയം
ദ്രാവകങ്ങളുടെയും വാതകങ്ങളുടെയും ചലനം വിവരിക്കാൻ ഉപയോഗിക്കുന്നതും ഏകദേശം 90 വർഷമായി പഠനവിധേയമാക്കുന്നതുമായ ഗണിതശാസ്ത്ര സമവാക്യങ്ങളായ നാവിയർ-സ്റ്റോക്‌സ് സമവാക്യങ്ങൾ (Navier-Stokes equations) തങ്ങളുടെ എഐ ഏജന്റുകൾ പരിഹരിച്ചതായി ചാറ്റ്ജിപിടിയുടെ നിർമാതാക്കൾ പ്രഖ്യാപിച്ചതോടെ ഈ അഭിപ്രായ ഭിന്നത രൂക്ഷമായി. പ്രഖ്യാപനത്തെ ചോദ്യംചെയ്ത് ഗണിതശാസ്ത്ര വിദഗ്ധൻ ട്രിസ്റ്റൻ ബക്മാസ്റ്റർ രംഗത്തെത്തിയിരുന്നു. താനടക്കമുള്ള ഗവേഷകർ നടത്തിയ പഠനങ്ങളെത്തുടർന്ന് വരാനിരിക്കുന്ന മുന്നേറ്റത്തെപ്പറ്റി സൂചന ലഭിച്ചതോടെയാണ് ഓപ്പൺഎഐ ഈ പ്രഖ്യാപനം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. എഐ ടൂളിലൂടെ വിവരം ചോർന്നിട്ടുണ്ടാകാമെന്നും അദ്ദേഹം പറയുന്നു.
ഓപ്പൺഎഐയ്ക്ക് വിദഗ്ധരുടെ തുറന്ന കത്ത്
വിദഗ്ധർ എതിർപ്പുമായി രംഗത്തെത്തിയതിന് പിന്നാലെ കാൽടെക് (കാലിഫോർണിയ ഇൻസ്‌ററിറ്റിയൂട്ട് ഓഫ് ടെക്‌നോളജി)യുടെ ഗണിതശാസ്ത്ര പരിപാടിയായ മാത്ത് ഹാക്കസ്സോണിന്റെ സ്‌പോൺസർഷിപ്പ് ഓപ്പൺഎഐ പിൻവലിച്ചു. പരിപാടി ഇനി സ്‌പോൺസർ ചെയ്യില്ലെന്ന് ഓപ്പൺഎഐ ഗവേഷകൻ ഡാൻ റോബർട്ട്‌സ് വ്യക്തമാക്കി. ഓപ്പൺഎഐയുടെ പിന്തുണ ഗണിതശാസ്ത്ര സമൂഹത്തിന് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് ഗണിതശാസ്ത്രജ്ഞർ തുറന്ന കത്തയച്ചതിന് പിന്നാലെയാണിത്.
ചർച്ച നടത്താൻ ഓപ്പൺഎഐ
ഓപ്പൺഎഐ റിസർച്ച് ലീഡ് ഡാൻ റോബർട്ട്‌സ് ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഗണിതശാസ്ത്ര രംഗത്തെ എഐയുടെ ദ്രുതഗതിയിലുള്ള മുന്നേറ്റം തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് തിരിച്ചറിയുന്നു. വിഷയത്തിൽ ചർച്ച നടത്തുന്നതിനായി ഗണിതശാസ്ത്ര സമൂഹവുമായി ബന്ധപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
യുവ ഗണിതശാസ്ത്രജ്ഞർക്ക് എഐ ടൂളുകൾ ഉപയോഗിക്കാൻ അവസരം ഒരുത്താനാണ് മാത്ത് ഹാക്കത്തോണിലൂടെ ഓപ്പൺഎഐ ലക്ഷ്യമിട്ടിരുന്നത്. മത്സരക്കുന്നവർക്ക് എഐ ടോക്കണുകൾ കമ്പനി ലഭ്യമാക്കും. വിജയിക്കുന്നവർക്ക് ആറ് മാസത്തേക്കുള്ള എഐ ടോക്കണുകളാണ് ലഭ്യമാക്കുന്നത്.
Content Highlights: OpenAI withdrew support for a Caltech mathematics event following criticism from mathematicians., Academics accuse AI companies of leaving uncompensated verification work to human mathematicians., OpenAI claimed its AI agents solved the Navier-Stokes equations, sparking intense debate., OpenAI researcher Dan Roberts expressed a desire to better engage with the math community.
Published: 11 Sept 2026, 05:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented