അപകടകരമായ സാഹചര്യത്തിലകപ്പെട്ടാൽ അല്ലെങ്കിൽ സുരക്ഷിതയല്ലെന്ന് തോന്നിയാൽ എന്ത് ചെയ്യും? പോൽ ആപ്പിലൂടെ സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനമൊരുക്കിയിരിക്കുകയാണ് കേരളാ പോലീസ്. ആപ്പിലെ എസ്.ഓ.എസ്. ബട്ടണിൽ ക്ലിക്ക് ചെയ്താൽ പോലീസ് സഹായം ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

To advertise here,

പോൽ ആപ്പിലെ എസ്.ഓ.എസ്. ബട്ടണിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ പോലീസ് കൺട്രോൾ റൂമിൽ ലഭിക്കുകയും ഉടൻ പോലീസ് സഹായം ലഭിക്കുകയും ചെയ്യുന്നു. പോൽ ആപ്പിൽ മൂന്ന് എമർജൻസി നമ്പർ ചേർക്കാനുള്ള ഓപ്ഷൻ ലഭ്യമാണ്. അങ്ങനെ നമ്പർ സേവ് ചെയ്തിട്ടുണ്ടെങ്കിൽ എസ്.ഓ.എസ്. ബട്ടണിൽ ക്ലിക്ക് ചെയ്യുന്ന അതേസമയം ആ മൂന്ന് നമ്പറിലേയ്ക്കും നിങ്ങൾ അപകടത്തിലാണെന്ന സന്ദേശം എത്തുന്നു.

വളരെയെളുപ്പം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി നിൽക്കുന്ന സ്ഥലം മനസ്സിലാക്കി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷനേതെന്നും ആപ്പിലൂടെ മനസിലാക്കാൻ കഴിയും. കേരള പോലീസിലെ എല്ലാ റാങ്കിലുമുള്ള ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരും ഇ മെയിൽ വിലാസവും ആപ്പിൽ ലഭ്യമാണ്.