മലപ്പുറം: കെ-ഫോൺ പദ്ധതിയിൽ സംസ്ഥാനത്ത് 1,52,522 ഉപഭോക്താക്കൾ. ചൊവ്വാഴ്ച വരെയുള്ള കണക്കാണിത്. സൗജന്യമായും കുറഞ്ഞ നിരക്കിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‍വർക്ക് (കെ-ഫോൺ).

To advertise here,

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും സ്വകാര്യസ്ഥാപനങ്ങൾക്ക് വാണിജ്യാടിസ്ഥാനത്തിലും ഇൻറർനെറ്റ് ലഭിക്കുന്നു. സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും കെ-ഫോൺ ഉപഭോക്താക്കളാണ്.

പുതിയ ഗാർഹിക കണക്‌ഷനുകൾക്കായി ’എന്റെ കെ-ഫോൺ’ മൊബൈൽ ആപ്പിലൂടെയോ www.kfon.in ലൂടെയോ 1800 570 4466 എന്ന ടോൾഫ്രീ നമ്പറിലൂടെയോ രജിസ്റ്റർ ചെയ്യാം. കെ-ഫോൺ പ്ലാനുകളും ഓഫറുകളും 90616 04466 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ‘കെ.ഫോൺ പ്ലാൻസ്’ എന്ന് സന്ദേശം അയച്ചാൽ ലഭ്യമാകും. ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ളത് മലപ്പുറത്തും (30044) കുറവ് പത്തനംതിട്ട(4269)യുമാണ്.

 

ഉപഭോക്താക്കളുടെ എണ്ണം ജില്ലാടിസ്ഥാനത്തിൽ

തിരുവനന്തപുരം9754
കൊല്ലം11067
പത്തനംതിട്ട4269
ആലപ്പുഴ6714
കോട്ടയം13798
ഇടുക്കി8117
എറണാകുളം12142
തൃശ്ശൂർ10903
പാലക്കാട്13854
മലപ്പുറം30044
കോഴിക്കോട്12768
വയനാട്7928
കണ്ണൂർ6665
കാസർകോട്4499