തത്കാല്‍ ടിക്കറ്റ് ബുക്കിങ് സംവിധാനത്തിലെ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇനി മുതല്‍ ഐആര്‍സിടിസി അക്കൗണ്ടും ആധാര്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ച ഉപഭോക്താക്കള്‍ക്ക് മാത്രമാണ് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവുക. തത്കാല്ബുക്കിങിന്റെ അഡ്വാന്‍സ്ഡ് റിസര്‍വേഷന്‍ പിരിയഡ് ആരംഭിച്ച് ആദ്യ 30 മിനിറ്റ് നേരത്ത് ഏജന്റുമാര്‍ക്ക് ബുക്കിങ് നടത്താനാവില്ല. ഇതുവഴി യാത്രക്കാര്‍ക്ക് നേരിട്ട് എളുപ്പം ടിക്കറ്റുകള്‍ എടുക്കാനാവും.
ഇതിന് പുറമെ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം കൗണ്ടറുകള്‍ വഴിയും ഐആര്‍സിടിസി അംഗീകൃത ഏജന്റുമാര്‍ വഴിയും തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ബുക്കിങ് സമയത്ത് യാത്രക്കാര്‍ നല്കിയ മാബൈല്‍ നമ്പറില്‍ വന്ന ഒടിപി നല്‍കണം.
അതുകൊണ്ടു തന്നെ ഐആര്‍സിടിസി അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്.
ആധാര്‍ കാര്‍ഡും ഐആര്‍സിടിസി അക്കൗണ്ടും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കാം ?
1. വെബ് ബ്രൗസറില്‍ IRCTC വെബ്സൈറ്റ് തുറന്ന് നിങ്ങളുടെ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
2. മുകളില്‍ ദൃശ്യമാകുന്ന 'മൈ അക്കൗണ്ട്' ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് 'ഒതന്റിക്കേറ്റ് യൂസര്‍' ബട്ടണ്‍ അമര്‍ത്തുക.
3. ദൃശ്യമാകുന്ന പേജില്‍, നിങ്ങളുടെ ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ വെര്‍ച്വല്‍ ഐഡി നല്‍കുക.
4. തുടരുന്നതിന് മുമ്പ് പേര്, ജനനത്തീയതി, ലിംഗഭേദം എന്നിവ ശരിയാണോ എന്ന് രണ്ടുതവണ പരിശോധിക്കുക. പിശക് കണ്ടെത്തിയാല്‍, ഈ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് എഡിറ്റ് ഓപ്ഷനില്‍ ക്ലിക്കുചെയ്യുക.
4. ചെയ്തുകഴിഞ്ഞാല്‍, നിങ്ങളുടെ മൊബൈലില്‍ ഒറ്റത്തവണ പാസ്വേഡ് ലഭിക്കുന്നതിന് ''വെരിഫൈ ഡീറ്റെയ്ല്‍സ് ആന്റ് ഒടിപി'
ബട്ടണില്‍ ക്ലിക്കുചെയ്യുക.
5. OTP നല്‍കുക, ബോക്സില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കണ്‍സെന്റ് നോട്ട് വായിച്ച് അംഗീകരിക്കുക. ഒതന്റിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ 'സബ്മിറ്റ്' ബട്ടണ്‍ അമര്‍ത്തുക.
ആധാറുമായി ബന്ധിപ്പിച്ച് കഴിഞ്ഞാല്‍ അക്കൗണ്ടില്‍ വീണ്ടും ലോഗിന്‍ ചെയ്യുക. അപ്പോള്‍ ഒതന്റിക്കേറ്റ് യൂസര്‍ ഓപ്ഷന് നേരെ പച്ച നിറത്തിലുള്ള ടിക്ക് അടയാളം കാണാം. ഇനി തത്കാല്‍ ടിക്കറ്റ് ബുക്കിങില്‍ നിങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കും.
Content Highlights: Indian Railways mandates Aadhaar linking for Tatkal ticket bookings.
Published: 02 Aug 2025, 11:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented