'ഡിജിറ്റല്‍ ടോള്‍' പദ്ധതിയുമായി ഇറാന് മുന്നോട്ട് കൊണ്ടുപോകുകയാണെങ്കില്‍ അതിന്റെ ഫലം ലോകമെമ്പാടും പ്രതിഫലിച്ചേക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഹോർമുസ് കടലിടുക്കിൽ ഒരു 'ഡിജിറ്റൽ ടോൾ ബൂത്ത്' സ്ഥാപിക്കാൻ ഇറാൻ ഇറാൻ നീക്കം നടത്തുമോ എന്ന് ആശങ്ക. തന്ത്രപ്രധാന ജലപാതയിലൂടെ കടന്നുപോകുന്ന കടലിനടിയിലെ ഇന്റർനെറ്റ് കേബിളുകളുടെ വിപുലമായ ശൃംഖലയിൽ നിന്ന് വരുമാനം നേടാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (IRGC) ബന്ധമുള്ള മാധ്യമങ്ങൾ ഭരണകൂടത്തോട് ആവശ്യപ്പെട്ടതോടെയാണ് ഇത്തരം അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. ഇന്റർനെറ്റ് കേബിളുകൾ വിച്ഛേദിക്കുമെന്നും കപ്പലൊന്നിന് 20 ലക്ഷം ഡോളർവീതം ഈടാക്കുമെന്നുമുള്ള ഭീഷണികൾക്ക് പിന്നാലെയാണ് ഡിജിറ്റൽ ടോൾബൂത്ത് ആശങ്കകളും ഉയരുന്നത്.
ഹോർമുസ് കടലിടുക്കിനെ പ്രതിദിനം 10 ട്രില്യണിലധികം (10 ലക്ഷം കോടി) ഡോളറിന്റെ സാമ്പത്തിക ഇടപാടുകൾ നടക്കുന്ന മേഖലയായാണ് ഇറാനിയൻ ഉദ്യോഗസ്ഥർ കണക്കാക്കുന്നതെന്ന് ടാസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കടലിനടിയിലെ കേബിളുകൾക്ക് നികുതി ഈടാക്കാനുള്ള മൂന്ന് ഘട്ടങ്ങളുള്ള പദ്ധതി അവർ ആസൂത്രണം ചെയ്യുന്നതായും പറയപ്പെടുന്നു.
ടെക് കമ്പനികളിൽനിന്ന് ടോൾ ഈടാക്കാനടക്കം നീക്കം
അന്താരാഷ്ട്ര ഇന്റർനെറ്റ് ട്രാഫിക്കിന്റെ 99 ശതമാനത്തിലധികവും വഹിക്കുന്ന കേബിളുകളിൽനിന്ന് പണം നേടുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണ് പദ്ധതി. കടലിടുക്കിലൂടെ കടന്നുപോകുന്ന കേബിളുകൾക്ക് വിദേശ ടെക് കമ്പനികളിൽനിന്ന് ഒരു വാർഷിക ട്രാൻസിറ്റ് നികുതി അല്ലെങ്കിൽ 'ടോൾ' ഈടാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പരിഗണനയിലുള്ളത്. മെറ്റ, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രധാന ടെക് കമ്പനികളുടെ ഡാറ്റ ഈ മേഖലയിലൂടെ കടന്നു പോകുന്നപക്ഷം ഇറാനിയൻ നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ കമ്പനികളോട് ഇറാൻ ആവശ്യപ്പെട്ടേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. പദ്ധതിയുടെ ഭാഗമായി കേബിളുകളുടെ അറ്റകുറ്റപ്പണിയുടെയും പരിപാലനത്തിന്റെയും പൂർണ്ണമായ നിയന്ത്രണം ഇറാനിയൻ കമ്പനികൾക്ക് നൽകാൻ ടെക് കമ്പനികളോട് ആവശ്യപ്പെടുകയും ചെയ്‌തേക്കാം.
ഈ കേബിളുകളെ ആഗോള സാങ്കേതികവിദ്യയുടെ നട്ടെല്ല് എന്നാണ് ഇറാനിലെ വാർത്താ ഏജൻസികൾ വിശേഷിപ്പിക്കുന്നത്. ഏതാനും ദിവസത്തെ തടസം പോലും കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നാശമുണ്ടാക്കുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
ഇന്റർനെറ്റ് ഉപയോക്താക്കളെ എങ്ങനെ ബാധിക്കും?
'ഡിജിറ്റൽ ടോൾ' പദ്ധതിയുമായി ഇറാൻ മുന്നോട്ട് കൊണ്ടുപോകുകയാണെങ്കിൽ അതിന്റെ ഫലം ലോകമെമ്പാടും പ്രതിഫലിച്ചേക്കാം എന്നാണ് വിദഗ്ധർ പറയുന്നത്. ഇറാൻ 'ടോൾ' ഈടാക്കാൻ തുടങ്ങിയാൽ ഗൂഗിൾ, മെറ്റ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികൾക്ക് Google One അല്ലെങ്കിൽ Microosft 365 പോലുള്ള സേവനങ്ങൾക്കുള്ള സബ്‌സ്‌ക്രിപ്ഷൻ തുക വർധിപ്പിക്കേണ്ടി വന്നേക്കാം.
ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്നത് ചെലവേറിയതോ അപകടകരമോ ആയി മാറുകയാണെങ്കിൽ ടെക് കമ്പനികൾക്ക് ഡാറ്റ ദീർഘദൂര പാതകളിലൂടെ റീറൂട്ട് ചെയ്യേണ്ടി വന്നേക്കാം. ഇത് ലേറ്റ്ൻസി വർധിപ്പിക്കുകയും ഓൺലൈൻ ഗെയിമിംഗിൽ ലാഗ് ഉണ്ടാക്കുകയും 4K സ്ട്രീമിങ് മന്ദഗതിയിലാക്കുകയും ചെയ്‌തേക്കാം.
പ്രാദേശിക നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ ടെക് കമ്പനികളെ നിർബന്ധിതരാക്കുന്നതിലൂടെ പ്രാദേശിക നിരീക്ഷണത്തിനോ ഡാറ്റാ പങ്കിടൽ ചട്ടങ്ങൾക്കോ അവർ വിിധേയമാകേണ്ടിവന്നേക്കാം. ഈ കേബിളുകൾ ഇറാന്റെ നിയന്ത്രണത്തിലുള്ള സമുദ്ര ഭാഗത്തുകൂടിയാണ് കടന്നുപോകുന്നത് എന്നതിനാൽ അവയുടെ മേൽ പരമാധികാരം പ്രയോഗിക്കാൻ തങ്ങൾക്ക് നിയമപരമായ അവകാശമുണ്ടെന്നാണ് ആരാജ്യം വാദിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
Content Highlights: Iran proposes taxing undersea internet cables in the Strait of Hormuz., Potential for increased costs for tech giants like Meta, Google, and Microsoft., Risks of increased latency and slower internet speeds globally., Concerns over data surveillance and local jurisdiction over international traffic., IRGC aims to use digital infrastructure as a strategic lever for revenue.
Published: 12 May 2026, 10:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented