രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെയും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയെയും കാണാം, മിണ്ടാം, ചോദ്യങ്ങളും ചോദിക്കാം, അവരുത്തരവും നൽകും. നിർമിത ബുദ്ധിയുടെ സഹായത്തോടെ ഇതെല്ലാം സാധിക്കും, നമ്മുടെ പി.എം. മ്യൂസിയത്തിൽ. ഡൽഹിയിലെ പ്രധാനമന്ത്രി സംഗ്രഹാലയത്തിലെത്തുന്ന സന്ദർശകർക്ക് മേയ് അവസാനത്തോടെ ഇതിനെല്ലാം അവസരമൊരുങ്ങുന്നു.

To advertise here,

നേരത്തേതന്നെ മ്യൂസിയത്തിലൊരുക്കിയ സർദാർ പട്ടേലിന്റെയും എ.പി.ജെ. അബ്ദുൽ കലാമിന്റെയും ഹോളോബോക്‌സ് (ഹോളോഗ്രാം സാങ്കേതികവിദ്യ ഉപയോഗിച്ച് മനുഷ്യരെയോ വസ്തുക്കളെയോ ത്രിമാനദൃശ്യവത്കരിക്കുന്നത്) ഡിജിറ്റൽ പതിപ്പിനൊപ്പമാകും വാജ്പേയിയും ഗാന്ധിജിയുമെത്തുക. രാജ്യത്തെ മുൻ പ്രധാനമന്ത്രിമാരുടെ ജീവിതവും പ്രവർത്തനങ്ങളും അവതരിപ്പിക്കുന്ന മ്യൂസിയമാണിത്.