To advertise here,

മുംബൈ: രാജ്യത്ത് ഐടി കമ്പനികളില്‍ നിയമനം കുറഞ്ഞനിലയില്‍ തുടരുന്നു. നിര്‍മിതബുദ്ധിയുടെ കടന്നു വരവും ആഗോള അനിശ്ചിതത്വങ്ങളുമാണ് നിയമനങ്ങള്‍ കുറയാനിടയാക്കിയതെന്നാണ് കരുതുന്നത്. മുന്‍നിര ഐടി കമ്പനികളില്‍ ടി.സി.എസ്, ഇന്‍ഫോസിസ് എന്നിവ യില്‍ മാത്രമാണ് ഏപ്രില്‍, ജൂണ്‍ കാലയളവില്‍ ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയത്. ഇതില്‍ത്തന്നെ ടി.സി.എസ് മാത്രമാണ് നാലക്കത്തില്‍ എണ്ണംകൂട്ടിയത്. മറ്റു കമ്പനികളില്‍ തുടക്കക്കാരെയടക്കം നിയമിച്ചിട്ടുണ്ടെങ്കിലും കൊഴിഞ്ഞുപോക്ക് കൂ ടുതലായതിനാല്‍ മൊത്തം ജീവനക്കാരുടെ എണ്ണത്തിലും ഇതു പ്രതിഫലിച്ചിട്ടുണ്ട്.

ടി.സി.എസ്, ഇന്‍ഫോസിസ്,എച്ച്.സി.എല്‍  ടെക്, വിപ്രോ, ടെക് മഹീന്ദ്ര എന്നിങ്ങനെ അഞ്ചുകമ്പനികളിലുമായി ഏപ്രില്‍, ജൂണ്‍ കാലയളവില്‍ ആകെ ജീവനക്കാരുടെ എണ്ണത്തില്‍ 4,295 പേരുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ടി.സി.എസില്‍ ഇത്തവണ 5,000 പേര്‍ അധികമായെത്തിയിട്ടുണ്ട്. അതേസമയം, ഇവരില്‍ എത്ര പേര്‍ തുടക്കക്കാരായുണ്ടെന്നത് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇന്‍ഫോസില്‍ 210 പേര്‍കൂടി.

അതേസമയം, എച്ച്.സി.എല്‍ ടെക്കില്‍ 269 പേരുടെയും വിപ്രോ യില്‍ 114 പേരുടെയും ടെക് മഹീന്ദ്രയില്‍ 622 പേരുടെയും കുറവു ണ്ടായി. എല്‍.ടി.ഐ മൈന്‍ഡ്ട്രീയില്‍ 418 പേരുടെ കുറവു രേഖ പ്പെടുത്തി.എച്ച്.സി.എല്‍ ടെക് ആദ്യപാദത്തില്‍ 1,984 തുടക്കക്കാരെ നിയമിച്ചിട്ടുണ്ട്. ടെക് മഹീന്ദ്രയിലിത് 250 പേര്‍ മാത്രമാണ്. എല്‍.ടി.ഐ മൈന്‍ഡ്ട്രീ 1,600 തുടക്കക്കാരെ നിയമിച്ചു. 2024-25 സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ ഈ കമ്പനികളില്‍ മൊത്തം ജീവനക്കാരുടെ എണ്ണത്തില്‍  2,074 പേരുടെ കുറവുണ്ടായിരുന്നു.