അടുത്ത യാത്രയില്‍ പര്യവേക്ഷണത്തിന് ഗവേഷകരും വിമാനത്തിലുണ്ടാകും. ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിന് മൂന്നുകോടിയോളമാണ് ചെലവ്.

അന്റാര്‍ട്ടിക്ക | File Photo - AFP
കൊച്ചി: ഇന്ത്യയില്‍നിന്ന് അന്റാര്‍ട്ടിക്കന്‍ പര്യവേക്ഷണത്തിനായി സാധനസാമഗ്രികള്‍ ഇനി പ്രത്യേക ചരക്കുവിമാനത്തിലെത്തിക്കും. ധ്രുവപ്രദേശങ്ങളിലെ പഠനങ്ങളില്‍ ഒരു സുപ്രധാന നാഴികക്കല്ലാണിത്. രാജ്യത്തിന്റെ ധ്രുവ പര്യവേക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഗോവയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ച് (എന്‍സിപിഒആര്‍) ആണ് ഉപകരണങ്ങള്‍, രാസവസ്തുക്കള്‍ തുടങ്ങിയവ എത്തിക്കുന്നത്.
18 മെട്രിക് ടണ്‍ ചരക്കാണ് ആദ്യ യാത്രയില്‍ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലേക്ക് കൊണ്ടു പോയത്. ഗോവയില്‍നിന്ന് കേപ് ടൗണിലേക്ക് 8,013 കിലോമീറ്ററാണ് ദൂരം. തുടര്‍ന്ന് അന്റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ മൈത്രി, ഭാരതി റിസര്‍ച്ച് സ്റ്റേഷനുകളിലേക്ക് കൂടുതല്‍ ചരക്കുമായി വിമാനം പോകും. ഗോവയില്‍നിന്ന് അന്റാര്‍ട്ടിക്കയിലേക്ക് ഏകദേശം 18 മണിക്കൂറാണ് യാത്രാദൂരം.
അടുത്ത യാത്രയില്‍ പര്യവേക്ഷണത്തിന് ഗവേഷകരും വിമാനത്തിലുണ്ടാകും. ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിന് മൂന്നുകോടിയോളമാണ് ചെലവ്. ഗോവയിലെ മോപ വിമാനത്താവളത്തില്‍ എന്‍സിപിഒആര്‍ ഡയറക്ടര്‍ ഡോ. തമ്പാന്‍ മേലത്താണ് വിമാനത്തിന്റെ ആദ്യയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. ഡോ. ശൈലേന്ദ്ര സായ്‌നി എന്‍സിപിഒആറിലെ അന്റാര്‍ട്ടിക് ഓപ്പറേഷന്‍സ് മേധാവി, മോപ വിമാനത്താവളം എയ്‌റോ കാര്‍ഗോ ലോജിസ്റ്റിക്‌സ് ജനറല്‍ മാനേജര്‍ വിശ്രാം സാബിന്‍സ് എന്നിവര്‍ പങ്കെടുത്തു. വിദൂരസ്ഥലങ്ങളില്‍ ചരക്കെത്തിക്കാന്‍ അനുയോജ്യമാണ് ഐഎല്‍-76 വിമാനം.
Content Highlights: India`s Antarctic expeditions now receive supplies via dedicated cargo flights, marking a milestone for polar research. NCPOAR manages the logistics from Goa.
Published: 16 Oct 2025, 07:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented