പ്രതിരോധം, സാമ്പത്തിക സംവിധാനങ്ങള്‍, നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയിലുടനീളം ഇന്ത്യയുടെ സുരക്ഷിതമായ ആശയവിനിമയ ശേഷി ശക്തിപ്പെടുത്താന്‍ ഈ മുന്നേറ്റം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രണ്ട് വർഷത്തിനുള്ളിൽ 1,000 കിലോമീറ്റർ ക്വാണ്ടം കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് വിജയകരമായി പൂർത്തിയാക്കി ഇന്ത്യ. ആധുനികവും അങ്ങേയറ്റം സുരക്ഷിതവുമായ ഡേറ്റാ ട്രാൻസ്ഫർ അടിസ്ഥാന സൗകര്യമാണിത്. എട്ട് വർഷത്തിനുള്ളിൽ 2,000 കിലോമീറ്റർ ആയിരുന്നു രാജ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇതിനെക്കാൾ വളരെ മുന്നോട്ടുപോകാൻ നാഷണൽ ക്വാണ്ടം മിഷൻ (എൻ.ക്യു.എം)-ന് കഴിഞ്ഞു. ലോകത്തിലെതന്നെ ഏറ്റവും ദൈർഘ്യമേറിയ ക്വാണ്ടം കീ ഡിസ്ട്രിബ്യൂഷൻ (ക്യൂ.കെ.ഡി) സംവിധാനങ്ങളിൽ ഒന്നാണിത്. ഇന്ത്യയുടെ ക്വാണ്ടം-സേഫ് സെക്യൂരിറ്റി സംവിധാനത്തെ ഇത് ശക്തിപ്പെടുത്തും.
നാഷണൽ ക്വാണ്ടംമിഷന്റെ പിന്തുണയോടെ വളർന്നുവന്ന QNu Labs എന്ന സ്റ്റാർട്ടപ്പാണ് വികസന പ്രവർത്തനങ്ങൾക്ക് പിന്നിൽ. ഈ നേട്ടത്തെ ഒരു നാഴികക്കല്ലെന്നാണ് ശാസ്ത്ര-സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. അഭയ് കരാന്തികർ വിശേഷിപ്പിക്കുന്നത്. രാജ്യം പ്രതീക്ഷിച്ചതിലും വളരെ മുന്നിലാണെന്നും 2,000 കിലോമീറ്റർ ക്വാണ്ടം കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് എന്ന ലക്ഷ്യത്തിലെത്താൻ ഇന്ത്യക്ക് അനായാസം സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിരോധം, സാമ്പത്തിക സംവിധാനങ്ങൾ, നിർണായക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലുടനീളം ഇന്ത്യയുടെ സുരക്ഷിതമായ ആശയവിനിമയ ശേഷി ശക്തിപ്പെടുത്താൻ ഈ മുന്നേറ്റം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിജയത്തിന്റെ പശ്ചാത്തലത്തിൽ ക്വാണ്ടം മിഷന് കീഴിലുള്ള സ്റ്റാർട്ടപ്പുകളുടെ എണ്ണം ഒമ്പത് പുതിയ സംരംഭങ്ങളെക്കൂടി ഉൾപ്പെടുത്തി സർക്കാർ വിപുലീകരിച്ചിട്ടുണ്ട്. ഇതോടെ സ്റ്റാർട്ടപ്പുകളുടെ ആകെ എണ്ണം 17 ആയി. പുതുതായി രംഗത്തെത്തിയ സ്റ്റാർട്ടപ്പുകൾ രോഗനിർണയത്തിനായുള്ള ക്വാണ്ടം ബയോസെൻസറുകൾ അടക്കമുളള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
നിരവധി പ്രയോജനങ്ങളാണ് ക്വാണ്ടം കമ്മ്യൂണിക്കേഷൻ വാഗ്ദാനം ചെയ്യുന്നത്. തകർക്കാനാവാത്ത എൻക്രിപ്ഷൻ പ്രതിരോധം, ധനകാര്യ - ടെലികോമ്യൂണിക്കേഷൻസ് മേഖലകളിലെ ഡാറ്റ സുരക്ഷ, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങൾ എന്നിവയിലടക്കം അത് പ്രധാനപ്പെട്ടതാണ്. 2023 ഏപ്രിലിലാണ് കേന്ദ്ര സർക്കാർ നാഷണൽ ക്വാണ്ടം മിഷൻ (NQM) യാഥാർഥ്യമാക്കുന്നത്. ക്വാണ്ടം സാങ്കേതികവിദ്യ നയിക്കുന്ന സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുക അടക്കമുള്ളവയാണ് ഇതിന്റെ ലക്ഷ്യം.
Content Highlights: Successfully demonstrated 1,000km quantum communication network in 2026., Utilizes indigenous QKD technology developed by QNu Labs., Supports 17 startups under the National Quantum Mission for advanced research., Enhances security for defense, finance, and critical infrastructure., Technology is viable for underwater, underground, and free-space environments.
Published: 10 Apr 2026, 05:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented