റോബോട്ട് നായയായ സ്‌പോട്ടിന് പേരുകേട്ട ടെക്‌നോളജി കമ്പനിയായ ബോസ്റ്റണ്‍ ഡൈനാമിക്സില്‍ ഭൂരിഭാഗം ഓഹരികളും ഹ്യുണ്ടായ്ക്ക് സ്വന്തമാണ്.

ഹ്യൂമനോയ്ഡ് റോബോട്ടുകളെ 2028 മുതൽ സ്വന്തം ഫാക്ടറികളിൽ അവതരിപ്പിക്കാൻ ഹ്യുണ്ടായ്. പുതിയ സാങ്കേതികവിദ്യയിലേക്ക് ചുവടുമാറാൻ പ്രമുഖ കമ്പനികൾ മത്സരിക്കുന്നതിനിടയിലാണ് പ്രഖ്യാപനം. ബോസ്റ്റൺ ഡൈനാമിക്‌സ് വികസിപ്പിച്ചെടുത്ത അറ്റ്‌ലസ് റോബോട്ടിനെയാവും കാർ നിർമാണത്തിനായി വിന്യസിക്കുക. ലാസ് വെഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോയിൽ (CES) ഈ റോബോട്ടിനെ ഹ്യുണ്ടായ് പ്രദർശിപ്പിച്ചു. ലോകമെമ്പാടുമുള്ള ഫാക്ടറികളിൽ അറ്റ്‌ലസിനെ ഉപയോഗിക്കാൻ പദ്ധതിയിടുന്നതായി ഹ്യുണ്ടായ് അറിയിച്ചു. ആമസോൺ, ടെസ്‌ല, ചൈനീസ് കാർ നിർമ്മാതാക്കളായ BYD എന്നിവരും ഹ്യൂമനോയിഡ് റോബോട്ടുകളെ വ്യാപകമായി ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അറ്റ്‌ലസ് റോബോട്ടുകൾ കാർ നിർമാണവുമായി ബന്ധപ്പെട്ട കൂടുതൽ ജോലികൾ ക്രമേണ ഏറ്റെടുക്കുമെന്ന് ഹ്യുണ്ടായ് പറയുന്നു. റോബോട്ട് നായയായ സ്‌പോട്ടിന് പേരുകേട്ട ടെക്‌നോളജി കമ്പനിയായ ബോസ്റ്റൺ ഡൈനാമിക്‌സിന്റെ ഭൂരിഭാഗം ഓഹരികളും ഹ്യുണ്ടായ്ക്ക് സ്വന്തമാണ്. വ്യാവസായിക ഉപയോഗത്തിനായി രൂപകൽപ്പന ചെയ്ത ഹ്യൂമനോയ്ഡ് റോബോട്ടാണ് അറ്റ്‌ലസ്. മനുഷ്യരുമായി സഹകരിച്ച് പ്രവർത്തിക്കാനും യന്ത്രങ്ങൾ സ്വയം കൈകാര്യം ചെയ്യാനും വികസിപ്പിച്ചവയാണ് അവ.
റോബോട്ടുകൾ തൊഴിലാളികളുടെ ശാരീരിക സമ്മർദം ലഘൂകരിക്കാനും അപകടങ്ങൾ ഒഴിവാക്കാനും ഉപകാരപ്പെടുമെന്ന് ഹ്യുണ്ടായ് പറയുന്നു. ആദ്യഘട്ടത്തിൽ എത്ര റോബോട്ടുകളെ വിന്യസിക്കുമെന്നോ പ്രോജക്റ്റിന് എത്ര ചെലവാകുമെന്നോ ഹ്യുണ്ടായ് വെളിപ്പെടുത്തിയിട്ടില്ല. അതിനിടെ, റോബോട്ടുകൾ കാരണം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കകൾ ഹ്യുണ്ടായ് വൈസ് ചെയർമാൻ ജേഹൂൻ ചാങ് ശരിവെച്ചു. എന്നാൽ റോബോട്ടുകളെ പരിശീലിപ്പിക്കാൻ ആളുകളെ ഇനിയും ആവശ്യമായി വരുമെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ കാർ ഉത്പാദനം വർധിപ്പിക്കുമെന്നും ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതികവിദ്യയിലും നിർമിതബുദ്ധിയിലും (AI) നിക്ഷേപം നടത്തുമെന്നും ഹ്യുണ്ടായ് പറയുന്നു. ഇലോൺ മസ്‌കിന്റെ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്ലയും തങ്ങളുടെ ഹ്യൂമനോയിഡ് റോബോട്ടായ ഒപ്റ്റിമസിൽ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്.
Content Highlights: Hyundai Motor Group plans to integrate human-like robots, like Boston Dynamics` Atlas, into its global factories by 2028, aiming to boost efficiency and safety
Published: 07 Jan 2026, 09:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented