
ആന്‍ഡ്രോയിഡ് ഫോണില്‍ നിന്ന് ഐഓഎസ്സിലേക്ക് ചാറ്റുകള്‍ മാറ്റാനുള്ള സൗകര്യം അവതരിപ്പിച്ച് വാട്‌സാപ്പ്. കഴിഞ്ഞ വര്‍ഷം ഗാലക്‌സി അണ്‍പാക്ക്ഡ് പരിപാടിക്കിടെ ഈ ഫീച്ചര്‍ പ്രഖ്യാപിച്ചിരുന്നു.
നേരത്തെ തേഡ് പാര്‍ട്ടി ആപ്പുകളുടെ സഹായത്തോടെ മാത്രമേ ആന്‍ഡ്രോയിഡ് ഫോണില്‍ നിന്ന് ഐഒഎസ്സിലേക്കും തിരിച്ചും വാട്‌സാപ്പ് ചാറ്റുകള്‍ കൈമാറാന്‍ സാധിച്ചിരുന്നുള്ളൂ. അല്ലെങ്കില്‍ പഴയ ഫോണിലെ ചാറ്റുകള്‍ ഒഴിവാക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പുതിയ ഫീച്ചര്‍ വഴി വാട്‌സാപ്പ് ചാറ്റുകള്‍ മാത്രമേ പുതിയ ഫോണിലേക്ക് കൈമാറാനൊക്കൂ. വാട്‌സാപ്പ് കോള്‍, പേമെന്റ് ഹിസ്റ്ററി എന്നിവ കൈമാറ്റം ചെയ്യപ്പെടില്ല.
ഒരു ട്വീറ്റിലൂടെയാണ് പുതിയ മൈഗ്രേഷന്‍ ഫീച്ചര്‍ പുറത്തിറക്കിയ വിവരം വാട്‌സാപ്പ് ഔദ്യോഗികമായി അറിയിച്ചത്. ഇതുവഴി ആന്‍ഡ്രോയിഡ് ഫോണില്‍ നിന്ന് ഐഫോണിലേക്കും ഐഫോണില്‍ നിന്ന് ആന്‍ഡ്രോയിഡിലേക്കും വാട്‌സാപ്പ് ചാറ്റുകള്‍ കൈമാറാന്‍ സാധിക്കും. ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 5 ലും അതിന് ശേഷം ഇറങ്ങിയ ഓഎസുകളിലും ഐഒഎസ് 15.5 ലും അതിന് ശേഷം ഇറങ്ങിയ ഐഓഎസ് ഫോണുകളിലുമാണ് ഈ സൗകര്യം ലഭിക്കുക.
വയര്‍ലെസ് ആയി ചാറ്റ് കൈമാറാം. അതിന് രണ്ട് ഫോണുകളും ഒരേ വൈഫൈ നെറ്റ് വര്‍ക്കില്‍ ബന്ധിപ്പിച്ചിരിക്കണം. ചാറ്റുകള്‍ കൈമാറുമ്പോള്‍ നിങ്ങളുടെ ഫോണുകളുടെ ചാര്‍ജര്‍ കണക്റ്റ് ചെയ്യുന്നതും നല്ലതാണ്.
- ഇതിനായി ആദ്യം Move to iOS ആപ്പ് ആന്‍ഡ്രോയിഡ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് തുറക്കുക. നിര്‍ദേശങ്ങള്‍ പിന്തുടരുക.
- ഐഫോണില്‍ കാണിക്കുന്ന കോഡ് ആന്‍ഡ്രോയിഡ് ഫോണില്‍ എന്റര്‍ ചെയ്യുക.
- Continue ക്ലിക്ക് ചെയ്ത് സ്‌ക്രീനില്‍ കാണുന്ന നിര്‍ദേശങ്ങള്‍ പിന്തുടരുക.
- ട്രാന്‍സ്ഫര്‍ ഡാറ്റ സ്‌ക്രീനില്‍ Whatsapp എന്നത് തിരഞ്ഞെടുക്കുക
- ആന്‍ഡ്രോയിഡ് ഫോണില്‍ Start തിരഞ്ഞെടുക്കുക. കൈമാറ്റം ചെയ്യേണ്ട ഡാറ്റ തയ്യാറാക്കുന്നതിന് സമയം നല്‍കുക. ഇത് പൂര്‍ത്തിയായാല്‍ നിങ്ങള്‍ വാട്‌സാപ്പില്‍ നിന്ന് സൈന്‍ ഔട്ട് ചെയ്യപ്പെടും.
- Next ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ മൂവ് റ്റു ഐഓഎസ് ആപ്പിലേക്ക് തിരികെയെത്തും.
- Continue ക്ലിക്ക് ചെയ്താല്‍ ചാറ്റ് കൈമാറ്റം ചെയ്യപ്പെടും
- ആപ്പ് സ്റ്റോറില്‍ നിന്ന് ഏറ്റവും പുതിയ വാട്‌സാപ്പ് ഡൗണ്‍ലോഡ് ചെയ്യുക
- നിങ്ങളുടെ പഴയ ഫോണിലുണ്ടായിരുന്ന അതേ വാട്‌സാപ്പ് അക്കൗണ്ട് നമ്പര്‍ നല്‍കി ലോഗിന്‍ ചെയ്യുക
- തുടര്‍ന്ന് വരുന്ന പ്രോംറ്റില്‍ Start തിരഞ്ഞെടുക്കുക. കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രിയ പൂര്‍ത്തിയാവും. ശേഷം പഴയ ചാറ്റുകള്‍ നിങ്ങളുടെ ഐഫോണിലുള്ള വാട്‌സാപ്പില്‍ കാണാം. ബാക്ക് അപ്പ് ആക്റ്റിവേറ്റ് ചെയ്യുന്നത് വരെ ഈ ചാറ്റുകള്‍ നേരിട്ട് ഐക്ലൗഡിലേക്ക് അപ് ലോഡ് ചെയ്യപ്പെടില്ല. പഴയ ആന്‍ഡ്രോയിഡ് ഫോണിലെ ചാറ്റുകള്‍ ഫോണ്‍ ക്ലിയര്‍ ചെയ്യുന്നത് വരെ അതില്‍ തന്നെയുണ്ടാവും.
Content Highlights: how to transfer whatsapp chats from android to ios
Published: 25 Jul 2022, 03:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented