
നോക്കിയ എന്ന നൊസ്റ്റാള്‍ജിക് മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡിനെ കുറിച്ചോര്‍ക്കുമ്പോള്‍ വിവിധങ്ങളായ രൂപത്തില്‍ പുറത്തിറങ്ങിയ പഴയ നോക്കിയ ഫോണുകള്‍ ഓര്‍മവരും. അക്കൂട്ടത്തില്‍ ഒന്നാണ് നോക്കിയ 3210. നോക്കിയ മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡിന്റെ ഉടമകളായ എച്ച് എംഡി ഗ്ലോബല്‍ നോക്കിയ 3210 യുടെ ആധുനിക പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുന്നുവെന്നാണ് പുതിയ വാര്‍ത്ത.
ദിവസങ്ങള്‍ക്ക് മുമ്പ് നോക്കിയ മൊബ് വെബ്സൈറ്റിലാണ് ഈ വിവരം പുറത്തുവന്നത്. 3210 പുറത്തിറങ്ങി 25 വര്‍ഷം തികയുന്ന വേളയിലാണ് പുതിയ നോക്കിയ 3210 അവതരിപ്പിക്കാനൊരുങ്ങുന്നത്. പുറത്തുവന്ന ചിത്രങ്ങള്‍ അനുസരിച്ച് ജനപ്രിയമായ പഴയ 3210 ഫോണിനോട് പുതിയ 3210 ഫോണിന് കാര്യമായ സാദൃശ്യം ഒന്നുമില്ല. അടുത്തിടെ അവതരിപ്പിച്ച നോക്കിയ 6310 സ്മാര്‍ട്ഫോണിനോട് സാമ്യമുള്ളതാണ് പുതിയ നോക്കിയ 3210 യുടെ രൂപം.
എച്ച്എംഡി ഗ്ലോബലിന്റെ എക്സ് അക്കൗണ്ടില്‍ മേയില്‍ പുതിയ ഒരു ഫോണ്‍ പുറത്തിറങ്ങുന്നതായി അറിയിച്ചിട്ടുണ്ട്. എന്നാല്‍ പേര് വെളിപ്പെടുത്തിയിട്ടില്ല. ഗിഗാന്‍ടി എന്ന ഫിനിഷ് വിതരണക്കാരുടെ പക്കല്‍ നിന്ന് അബദ്ധത്തില്‍ ചോര്‍ന്ന നോക്കിയ 3210 യുടെ ചില ചിത്രങ്ങളാണ് നോക്കിയ മൊബ് പുറത്തുവിട്ടത്.

1999 ല്‍ അവതരിപ്പിച്ച ഈ മൊബൈല്‍ ഫോണ്‍ ഏറെകാലം ഈടുനില്ക്കാനാവുന്ന ഉറപ്പുള്ള നിര്മിതിക്കൊണ്ടും, ഇന്റേണല്‍ ക്യാമറ, ടി9 പ്രെഡിക്ടീക് ടെക്സ്റ്റ് സാങ്കേതിക വിദ്യകൊണ്ടും ഏറെ ജനപ്രീതി ആര്‍ജിച്ചിരുന്നു. 40 ഓളം മോണോ ഫോണിക് റിങ്ടോണുകളും ഫോണിലുണ്ടായിരുന്നു. 1.5 ഇഞ്ച് ബാക്ക്ലിറ്റ് മോണോക്രോമാറ്റിക് എല്‍സിഡി സ്ക്രീന്‍ ആയിരുന്നു ഇതില്‍. 150 ഗ്രാം മാത്രമായിരുന്നു ഭാരം.
ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം മോണോടോണ്‍ റിങ്ടോണുകള്‍ നിര്‍മിക്കാനാകുന്ന കംപോസര്‍ സോഫ്റ്റ് വെയര്‍ ഉള്‍പ്പെടുത്തി അവതരിപ്പിച്ച ആദ്യ നോക്കിയ ഫോണ്‍ ആയിരുന്നു 3210. റിങ്ടോണുകള്‍ മറ്റൊരു ഫോണിലേക്ക് അയക്കാനും സാധിക്കുമായിരുന്നു. എസ്എംഎസ് വഴി പിക്ചര്‍ മെസേജുകള്‍ അയക്കാനുള്ള സൗകര്യവും അവതരിപ്പിച്ചത് ഈ ഫോണിലാണ്. ഫോണ്‍ വൈബ്രേറ്റ് അലേര്‍ട്ട് ഫീച്ചറും ഈ ഫോണിലാണ് അവതരിപ്പിച്ചത്.
4ജി കണക്ടിവിറ്റിയുള്ള ഫോണ്‍ ആയിരിക്കും പുതിയ നോക്കിയ 3210. കറുപ്പ്, നീല, മഞ്ഞ നിറങ്ങളില്‍ ഫോണ്‍ പുറത്തിറങ്ങുമെന്നാണ് പുറത്തുവന്ന ചിത്രങ്ങളില്‍ നിന്നുള്ള സൂചന. നോക്കിയ 3210 യ്ക്ക് പുറമെ നോക്കിയ 215, നോക്കിയ 225, നോക്കിയ 235 എന്നീ ഫോണുകളുടെ പുതിയ പതിപ്പും എച്ച്എംഡി അവതരിപ്പിക്കുമെന്നാണ് നോട്ട്ബുക്ക്ചെക്ക്.നെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Content Highlights: HMD reportedly working for new Nokia 3210
Published: 04 May 2024, 03:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented