Representational image: Photo: Gettyimages
സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി അലക്‌സ, ഗൂഗിള്‍ അസിസ്റ്റന്റ് പോലെയുള്ള സേവനം ആരംഭിക്കാനുള്ള ശ്രമത്തില്‍ കേന്ദ്ര സര്‍ക്കാര്‍. വോയ്‌സ് അസിസ്റ്റന്റ് സേവനം തയ്യാറാക്കുന്നവര്‍ക്കായി സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്‌ഫോം വിവിധ ഭാഷകളില്‍ ജനങ്ങളോട് സംവദിക്കുമെന്ന് പി.ടി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് വ്യക്തിഗത സേവനങ്ങള്‍ നല്‍കുന്നതിനായി ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്‌തേക്കും.
ഇലക്ട്രോണിക്‌സ്, ഐ.ടി. മന്ത്രാലയത്തിലെ നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷനാണ് ഇതിനായി അപേക്ഷകള്‍ ക്ഷണിച്ചത്. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായുള്ള ആപ്പുകളെ സംയോജിപ്പിച്ചുള്ള ഏകീകൃത ഇ-ഗവേണന്‍സ് പ്ലാറ്റ്‌ഫോമായ ഉമങില്‍ (UMANG) വോയ്‌സ് അസിസ്റ്റന്റ് സേവനം ആരംഭിക്കുകയാണ് ലക്ഷ്യം.
രജിസ്‌ട്രേഷന്‍, ലോഗിന്‍, പാസ് വേഡ് റീസെറ്റ്, വകുപ്പുതല സേവന സംബന്ധ വിവരങ്ങള്‍, പരിപാടികള്‍ പോലുള്ള ആവശ്യങ്ങള്‍ക്ക് വോയ്‌സ് അസിസ്റ്റന്റ് സേവനം പ്രയോജനപ്പെടുത്താനാവും. സംസാരത്തെ അക്ഷരങ്ങളാക്കി മാറ്റുന്ന സ്പീച്ച് ടു ടെക്സ്റ്റ് സൗകര്യവും ഈ ചാറ്റ്‌ബോട്ട് നല്‍കും. സര്‍ക്കാര്‍ പദ്ധതി ഇങ്ങനെയൊക്കെയാണെങ്കിലും ഇത് സാക്ഷാത്കരിക്കാന്‍ ഇനിയും വര്‍ഷങ്ങളെടുത്തേക്കും.
അതേസമയം, വ്യാപകമായി ഉപയോഗത്തിലുള്ള വോയ്‌സ് അസിസ്റ്റന്റ് സേവനങ്ങളാണ് അലെക്‌സയും ഗൂഗിള്‍ അസിസ്റ്റന്റും. ഈ സംവിധാനങ്ങളുടെ പിന്തുണയോടെയുള്ള നിരവധി കണക്ടട് ഉല്‍പ്പന്നങ്ങളാണ് ഇപ്പോള്‍ വിപണിയിലെത്തുന്നത്.
Content Highlights: Govt working on Alexa Google Assistant-like chatbots
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..