ഇന്ത്യയില്‍ പിക്സല്‍ ഫോണുകളുടെ ഉത്പാദനം ആരംഭിച്ചതായി ഗൂഗിളിന്റെ പ്രഖ്യാപനം. പുതിയ പിക്സല്‍ 9 ഫോണുകള്‍ അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പാണ് കമ്പനിയുടെ പ്രഖ്യാപനം. പിക്സല്‍ 8 ഫോണുകള്‍ മാത്രമാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. പിക്സല്‍ 8, പിക്സല്‍ 8എ ഫോണുകള്‍ അക്കൂട്ടത്തില്‍ ഇല്ല.
തിങ്കളാഴ്ച എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് പിക്സല്‍ 8 ഫോണുകളുടെ ഇന്ത്യയിലെ നിര്‍മാണം ആരംഭിച്ചതായി കമ്പനി അറിയിച്ചത്. ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ ബാച്ച് പിക്സല്‍ 8 ഫോണുകള്‍ പുറത്തിറങ്ങാന്‍ പോവുന്നുവെന്നായിരുന്നു കമ്പനിയുടെ പോസ്റ്റ്.
ഇന്ത്യയില്‍ ഏത് കമ്പനിയാണ് പിക്സല്‍ ഫോണുകള്‍ നിര്‍മിക്കുന്നത് എന്ന് ഗൂഗിള്‍ വെളിപ്പെടുത്തിയില്ല. ഗൂഗിളിന്റെ ആഗോള നിര്‍മാണ പങ്കാളിയായ കോംപല്‍ (Compal) പിക്സല്‍ 8 മോഡലുകള്‍ക്ക് വേണ്ടി ഇന്ത്യന്‍ കമ്പനിയായ ഡിക്സണ്‍ ടെക്നോളജീസുമായി സഹകരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വര്‍ഷം ഒരുകോടി പിക്സല്‍ ഫോണുകള്‍ നിര്‍മിക്കാനാണ് ഗൂഗിളിന്റെ പദ്ധതി.
ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍ വിപണിയുമായുള്ള ബന്ധം ശക്തമാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ചെലവ് ചുരുക്കാനും ഈ നീക്കത്തിലൂടെ ഗൂഗിളിന് സാധിക്കും. മറ്റ് പിക്സല്‍ ഫോണുകളുടെ ഉല്പാദനം ഇന്ത്യയില്‍ ആരംഭിക്കുമോ എന്ന് വ്യക്തമല്ല. പുതിയ പിക്സല്‍ 9 ഫോണുകളും ഭാവിയില്‍ ഇന്ത്യയില്‍ ഉത്പാദിപ്പിച്ചേക്കും.
ഗൂഗിളിന്റെ എതിരാളികളിലൊന്നായ ആപ്പിള്‍ നേരത്തെ തന്നെ ഐഫോണുകളുടെ നിര്‍മാണം ഇന്ത്യയില്‍ സജീവമാക്കിയിട്ടുണ്ട്. ഫോക്സ്കോണ്‍, ടാറ്റ ഇലക്ട്രോണിക്സ് എന്നീ കമ്പനികളാണ് ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മിക്കുന്നത്. ആഗോള വിപണിയിലെ 14 ശതമാനം ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നവയാണ്.
Content Highlights: Google making pixel 8 phone in india, Google Pixel Production In India
Published: 13 Aug 2024, 03:38 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented