പിക്‌സല്‍ ഫോണുകളുടെ നിര്‍മാണ ശാലകളില്‍ ചിലത് ഇന്ത്യയിലേക്ക് മാറ്റാന്‍ ഗൂഗിള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ കമ്പനികളില്‍ നിന്ന് ഗൂഗിള്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം വരെ പിക്‌സല്‍ ഫോണ്‍ യൂണിറ്റുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള കമ്പനികളെയാണ് ഗൂഗിള്‍ ക്ഷണിക്കുന്നത്. പിക്‌സല്‍ ഫോണുകളുടെ വാര്‍ഷിക ഉല്പാദനത്തിന്റെ പത്ത് മുതല്‍ 20 ശതമാനം വരെ വരും ഇത്.
ടെക്ക് ക്രഞ്ച് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ആപ്പിളിനെ പോലെ മുഖ്യ എതിരാളിയായ ഗൂഗിളും ചൈനയെ കൈവിട്ട് ഇന്ത്യ ഉള്‍പ്പടെ മറ്റ് രാജ്യങ്ങളിലേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുപോവുകയാണ്.
ഇന്ത്യയില്‍ വെച്ച് പിക്‌സല്‍ ഫോണുകള്‍ നിര്‍മിക്കുന്നതോടെ അവയുടെ വിലയില്‍ കാര്യമായ വ്യത്യാസം പ്രതീക്ഷfക്കാം. സ്മാര്‍ട്‌ഫോണുകളുടെ ഇറക്കുമതിയ്ക്ക് സര്‍ക്കാര്‍ ചുമത്തിയിരിക്കുന്ന ഉയര്‍ന്ന നികുതി ഇതുവഴി ഒഴിവാകും. മാത്രവുമല്ല ഇന്ത്യയില്‍ നിര്‍മാണ ശാലകള്‍ സ്ഥാപിക്കുന്നതിനും ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യം കാര്യമായ ഇളവുകളും പ്രോത്സാഹനവും നല്‍കുന്നുണ്ട്.
പിക്‌സല്‍ ഫോണുകളില്‍ ഏതാണ് ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല. നിലവില്‍ മിഡ് റേഞ്ച് ഫോണുകളായ പിക്‌സല്‍ 4എ, പിക്‌സല്‍ 6എ എന്നിവ മാത്രമാണ് ഗൂഗിള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്.
ഫ്‌ളാഗ്ഷിപ്പ് പതിപ്പുകളായ പിക്‌സല്‍ 5പ്രോ, പിക്‌സല്‍ 6 പ്രോ ഫോണുകള്‍ ഇന്ത്യയില്‍ ലഭ്യമല്ല. ഒക്ടോബറില്‍ പുതിയ പിക്‌സല്‍ 7 സീരീസ് ഗൂഗിള്‍ പുറത്തിറക്കാനൊരുങ്ങുകയാണ്.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഷാവോമി, സാംസങ്, ഒപ്പോ, വിവോ തുയങ്ങിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ ഇതിനകം തന്നെ ഇന്ത്യയില്‍ നിര്‍മാണ ശാലകള്‍ തുടങ്ങിയിട്ടുണ്ട്.
വിസ്‌ട്രോണുമായി സഹകരിച്ചാണ് ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം നടത്തുന്നത്. ഐഫോണ്‍ എസ്ഇ, ഐഫോണ്‍ 11, ഐഫോണ്‍ 12 തുടങ്ങിയ ഫോണുകള്‍ ഇവിടെ നിര്‍മിക്കുന്നുണ്ട്. ഫോക്‌സ്‌കോണിന്റെ തമിഴ്‌നാട്ടിലെ ഫാക്ടറിയില്‍ ഐഫോണ്‍ 14 നിര്‍മിക്കാനും ആപ്പിളിന് പദ്ധതിയുണ്ടെന്നാണ് വിവരം.
Content Highlights: Google now wants to make Pixel phones in India
Published: 15 Sept 2022, 02:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented