ഗൂഗിള്‍ മീറ്റില്‍ 1080 പിക്സല്‍ റസലൂഷനില്‍ വീഡിയോ കോള്‍ ചെയ്യാം. ബുധനാഴ്ചയാണ് ഈ മാറ്റവുമായുള്ള അപ്ഡേറ്റ് ഗൂഗിള്‍ അവതരിപ്പിച്ചത്. എന്നാല്‍ ഗൂഗിള്‍ വര്‍ക്ക് സ്പേസ്, ഗൂഗിള്‍ വണ്‍ തുടങ്ങിയ സബ്സ്ക്രിപ്ഷന് പ്ലാനുകളുടെ ഭാഗമായവര്‍ക്ക് മാത്രമേ 1080 പിക്സല്‍ വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കൂ.
ഇത് മാത്രവുമല്ല ഗൂഗിള്‍ മീറ്റിന്റെ വെബ്ബ് വേര്‍ഷനില്‍ മാത്രമേ 1080 പിക്സല്‍ വീഡിയോ കോളുകള്‍ ലഭ്യമാവൂ. വെബ് ക്യാമിന്റെ ശേഷിയും ഇതിന് പരിഗണിക്കപ്പെടും. നെറ്റ് വര്‍ക്ക് ബാന്‍ഡ് വിഡ്തിനനുസരിച്ച് ഈ റെസലൂഷന്‍ ഓട്ടോമാറ്റിക്ക് ആയി ക്രമീകരിക്കപ്പെടുമെന്ന് ഗൂഗിള്‍ പറഞ്ഞു.
അതേസമയം പ്രത്യേകം ഓണ്‍ ചെയ്താല്‍ മാത്രമേ 1080 പിക്സല്‍ വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇതിനായി പ്രത്യേകം ടോഗിള്‍ ബട്ടന് ലഭ്യമാണ്.
ഇതുവരെ പരമാവധി 720 പിക്സല്‍ വീഡിയോ കോള്‍ മാത്രമാണ് ഗൂഗിള്‍ മീറ്റ് പിന്തുണച്ചിരുന്നത്. സൂം, മൈക്രോസോഫ്റ്റ് ടീംസ് തുടങ്ങിയ മറ്റ് പ്ലാറ്റ്ഫോമുകള് നേരത്തെ തന്നെ 1080 പിക്സല്‍ വീഡിയോകോള്‍ പിന്തുണയ്ക്കുന്നുണ്ട്.
വര്‍ക്ക് സ്പേസ് ബിസിനസ് സ്റ്റാന്റേഡ്, ബിസിനസ് പ്ലസ്, എന്റര്‍പ്രൈസ് സ്റ്റാര്‍ട്ടര്‍, എന്റര്‍പ്രൈസ് സ്റ്റാന്റേഡ്, എന്റര്‍പ്രൈസ് പ്ലസ്, ടീച്ചിങ് ആന്റ് ലേണിങ് അപ്ഗ്രേഡ്, എജുക്കേഷന്‍ പ്ലസ്, എന്റര്‍പ്രൈസ് എസന്‍ഷ്യല്‍സ്, ഫ്രണ്ട് ലൈന്‍ തുടങ്ങിയ സബ്സ്ക്രിപ്ഷന് പ്ലാനുകളില്‍ ഗൂഗിള്‍ മീറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 1080 പിക്സല്‍ എച്ച്ഡി വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കും. 2 ടിബി സ്റ്റോറേജ് ഉള്ള ഗൂഗിള്‍ വണ്‍ ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം ലഭിക്കും.
Content Highlights: google meet 1080 pixel hd video call
Published: 27 Apr 2023, 11:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented