
സോഫ്റ്റ് കോണ്‍ടാക്റ്റ് ലെന്‍സ് കണ്ടുപിടിച്ച ഓട്ടോ വിച്ചെര്‍ലെയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിളിന്റെ ഡൂഡിള്‍. അദ്ദേഹത്തിന്റെ 108-ാം ജന്മദിനമാണ് ബുധനാഴ്ച.
കോണ്‍ടാക്റ്റ് ലെന്‍സ് വിരലിലെടുത്ത് നോക്കി നില്‍ക്കുന്ന ഓട്ടോ വിച്ചെര്‍ലെയും കോൺടാക്റ്റ് ലെൻസ് നിർമിക്കാൻ അദ്ദേഹം തയ്യാറാക്കിയ ഉപകരണവും പശ്ചാത്തലത്തില്‍ പ്രകാശം ലെന്‍സിലൂടെ കടന്ന് കണ്ണില്‍ പതിക്കുന്നതായി ചിത്രീകരിച്ച ഗൂഗിള്‍ ലോഗോയും ഉള്‍പ്പെടുത്തിയാണ് ഡൂഡിലിന്റെ രൂപകല്പന.
ചെക്ക് രസതന്ത്രജ്ഞനാണ് സോഫ്റ്റ് കോണ്‍ടാക്റ്റ് ലെന്‍സ് കണ്ടുപിടിച്ച ഓട്ടോ വിച്ചര്‍ലെ ( Otto Wichterle ). 1913-ല്‍ ചെക്ക് റിപ്പബ്ലിക്കിലെ പ്രോസ്റ്റെജോവിലാണ് വിച്ചര്‍ലെ ജനിച്ചത് (ഒക്ടോബര്‍ 27, 1913 ). ചെറുപ്പം മുതലേ ശാസ്ത്രപ്രേമിയായിരുന്ന വിച്ചര്‍ലെ 1936-ല്‍ പ്രാഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജിയില്‍ (ഐസിടി) നിന്ന് ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടി. തുടര്‍ന്ന് 1950 കളില്‍ അദ്ദേഹം പഠിച്ച കോളേജില്‍ തന്നെ അധ്യാപകനായി സേവനമനുഷ്ഠിച്ചു. അതേ കാലഘട്ടത്തില്‍ തന്നെയാണ് അദ്ദേഹം കണ്ണിലെ ലെന്‍സിന് പകരം കൃത്രിമമായി വച്ചുപിടിപ്പിക്കുന്ന ലെന്‍സിന് വേണ്ടിയുള്ള ട്രാന്‍സ്പരന്റ് ജെല്‍ വികസിപ്പിച്ചെടുത്തത്.
കോണ്‍ടാക്റ്റ് ലെന്‍സുകളുടെ ഉപജ്ഞാതാവ് എന്നതിലുപരി, മനുഷ്യ ശരീരത്തിലെ ബന്ധിത കോശഘടനകള്‍ (Connective Tissuse) പുനഃസ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന 'സ്മാര്‍ട്ട്' ബയോ മെറ്റീരിയലുകള്‍, ബയോ പോളിമര്‍ പോലെയുള്ള അത്യാധുനിക മെഡിക്കല്‍ സാങ്കേതികവിദ്യകളുടെ ഉപജ്ഞാതാവായും അദ്ദേഹം അറിയപ്പെടുന്നു.
1961 ല്‍ സോഫ്റ്റ്‌കോണ്ടാക്ട് ലെന്‍സിന്റെ ഉപയോഗിക്കാവുന്ന ഒരു മോഡല്‍ അദ്ദേഹം നിര്‍മ്മിച്ചു. കൂടാതെ, അക്കാദമി ഓഫ് ചെക്ക് റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
'ജന്മദിനാശംസകള്‍, ഓട്ടോ വിച്ചര്‍ലെ-ലോകത്തെ കണ്ണുകളിലൂടെതന്നെ കാണാന്‍ സഹായിച്ചതിന് നന്ദി!' എന്ന് ഗൂഗിള്‍ അവരുടെ സന്ദേശത്തില്‍ കുറിച്ചു.
Content Highlights: Google doodle doodle pays tribute to inventor of contact lens on 108th birthday
Published: 27 Oct 2021, 10:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented