സൈക്കിള്‍ ട്രാക്കിന്റെ വീതിയുള്ള (ഏകദേശം രണ്ട് മീറ്റര്‍)ഇടുങ്ങിയ പ്രത്യേക പാതകളിലൂടെയാണ് ഗ്ലൈഡ് കാറുകള്‍ ഓടുന്നത്. ഈ പാതകള്‍ നിലത്തോ, തൂണുകളിലോ, ഭൂമിക്കടിയിലൂടെയോ നിര്‍മിക്കാം.

തിരക്കേറിയ നഗരങ്ങളിൽ സുഖകരമായ യാത്ര വാഗ്ദാനം ചെയ്യുന്ന പുതിയ സംവിധാനവുമായി അമേരിക്കൻ കമ്പനി രംഗത്ത്. മലിനീകരണം ഉണ്ടാക്കാത്തതും ഗതാഗതക്കുരുക്കിൽ പെടാത്തതുമാണ് ഗ്ലൈഡ് കാർ എന്ന പുതിയ സംവിധാനം. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മൊബിലിറ്റി കമ്പനി ഗ്ലൈഡ് വെയ്‌സാണ് ഇതിന് പിന്നിൽ. ഡ്രൈവർമാർ ഇല്ലാതെ, ട്രാഫിക് സിഗ്‌നലുകളിൽപ്പെടാതെ, നഗരത്തിലെ തിരക്കുകൾ ബാധിക്കാതെ യാത്രക്കാരെ പ്രത്യേക പാതകളിലൂടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ഓൺ-ഡിമാൻഡ് ട്രാൻസിറ്റ് വാഹനമാണ് ഗ്ലൈഡ് വെയ്‌സിന്റെ ഗ്ലൈഡ് കാർ.
അമേരിക്കൻ കമ്പനിയുടെ ഗ്ലൈഡ് കാറുകൾ ഇന്ത്യയിലും എത്തിയേക്കും എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. സുസുക്കിയാണ് ഗ്ലൈഡ് കാറുകൾ നിർമിക്കുന്നത്. ഇന്ത്യയിൽ മാരുതി സുസുക്കിയുടെ സജീവ സാന്നിധ്യമുണ്ട്. ഇന്ത്യയെ ലക്ഷ്യമാക്കിയുള്ള വിപണന തന്ത്രം വികസിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ ഗ്ലൈഡ് വെയ്‌സ് ഒന്നര വർഷം മുമ്പുതന്നെ തുടങ്ങിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. പ്രഖ്യാപനങ്ങൾ ഉടൻതന്നെ ഉണ്ടായേക്കുമെന്നും വിലയിരുത്തപ്പെടുന്നു. വായൂ മലനീകരണം കടുത്ത ഭീഷണി ഉയർത്തുന്ന ഡൽഹി പോലുള്ള നഗരങ്ങൾക്ക് ഇത് അനുയോജ്യമായിരിക്കും എന്നാണ് കമ്പനി വിലയിരുത്തുന്നത്.
നഗര ഗതാഗതത്തെ ഗ്ലൈഡ് കാറുകൾ അടിമുടി മാറ്റുമെന്നാണ് ഗ്ലൈഡ് വെയ്‌സ് അവകാശപ്പെടുന്നത്. നിലവിലുള്ള റോഡുകളിലൂടെ ഇനിയും ബസുകൾ, ടാക്‌സികൾ, ഇലക്ട്രിക് കാറുകൾ എന്നിവ ഓടിക്കുന്നതുകൊണ്ട് ഗതാഗതക്കുരുക്കിനും മലിനീകരണത്തിനും പരിഹാരം കാണാൻ കഴിയില്ലെന്നാണ് കമ്പനി പറയുന്നത്. തിരക്കേറിയ നഗരങ്ങൾക്ക് പുതിയ മൊബിലിറ്റി സംവിധാനം ആവശ്യമാണെന്നും അവർ പറയുന്നു.
സൈക്കിൾ ട്രാക്കിന്റെ വീതിയുള്ള (ഏകദേശം രണ്ട് മീറ്റർ)ഇടുങ്ങിയ പ്രത്യേക പാതകളിലൂടെയാണ് ഗ്ലൈഡ് കാറുകൾ ഓടുന്നത്. ഈ പാതകൾ നിലത്തോ, തൂണുകളിലോ, ഭൂമിക്കടിയിലൂടെയോ നിർമിക്കാം. ജങ്ഷനുകളോ ഗതാഗതക്കുരുക്കോ ഒരുതരത്തിലും ഇതിനെ ബാധിക്കില്ല. ഓരോ യാത്രക്കാർക്കും ബസ് അല്ലെങ്കിൽ മെട്രോ ടിക്കറ്റിന് തുല്യമായ നിരക്കിൽ ഒരു സ്വകാര്യ വാഹനം ആവശ്യാനുസരണം ലഭ്യമാക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
പൊതുഗതാഗത സംവിധാനത്തെക്കാൾ ഒരു പ്രീമിയം ടാക്‌സിയോട് കൂടുതൽ സാമ്യമുള്ളതാണ് ഗ്ലൈഡ് കാറുകൾ. എയർ കണ്ടീഷനിങ്, വൈഫൈ, സംഗീതം, ശാന്തവും വ്യക്തിഗതവുമായ ക്യാബിൻ എന്നിവയെല്ലാം അത് വാഗാദനം ചെയ്യുന്നു. ലക്ഷ്യസ്ഥാനം യാത്രക്കാരൻ തിരഞ്ഞെടുത്ത കഴിഞ്ഞാൽ വാഹനം നിർത്താതെ യാത്ര തുടരും. എഐ നിയന്ത്രിതമാണ് സംവിധാനങ്ങൾ. തടസമില്ലാത്തതുമായ യാത്ര ഉറപ്പാക്കുന്നത് എഐ നിയന്ത്രിത സംവിധാനങ്ങളാണ്.
Content Highlights: Discover the revolutionary Glide car, an autonomous, on-demand transit system designed to tackle India`s urban congestion and pollution.
Published: 06 Feb 2026, 12:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented