മുംബൈ: ആപ്പിള്‍ ഐഫോണ്‍ നിര്‍മാണക്കമ്പനിയായ ഫോക്സ്കോണ്‍ ടെക്നോളജീസ് ഇന്ത്യയിലെ പ്ലാന്റുകളില്‍നിന്ന് ചൈനീസ് പൗരന്മാരെ തിരിച്ചയക്കുന്നു. ഐഫോണ്‍ ഉത്പാദനത്തിന് നേതൃത്വം നല്‍കാനും ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് പരിശീലനം നല്‍കാനുമാണ് ഫോക്സ്കോണിന്റെ ചൈനയിലെ പ്ലാന്റില്‍നിന്നുള്ള എന്‍ജിനിയര്‍മാരെത്തിയത്.
ഇന്ത്യയില്‍ ഉത്പാദനംകൂട്ടാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതിനിടെയാണ് വിദഗ്ധരായ ചൈനീസ് പൗരന്മാരെ തിരിച്ചയക്കുന്നത്.
മുന്നൂറോളം പേരായിരുന്നു ചൈനയില്‍നിന്ന് ഇന്ത്യയിലെ ഫോക്സ്കോണ്‍ പ്ലാന്റുകളിലായുണ്ടായിരുന്നത്. ഒരുമാസത്തിനിടെ ഇതില്‍ ഭൂരിഭാഗം പേരെയും തിരിച്ചയച്ചതായാണ് റിപ്പോര്‍ട്ട്. ഇവരെ തിരിച്ചയക്കുന്നതിന്റെ കാരണം വ്യക്തമല്ല. ചൈനയില്‍ സര്‍ക്കാരും നിയന്ത്രണ ഏജന്‍സികളും ഇന്ത്യയിലേക്ക് സാങ്കേതികവിദ്യകളും ഉപകരണങ്ങളും കയറ്റി അയക്കുന്നതിനെതിരേ രംഗത്തുവന്നതാണ് നീക്കത്തിനു പിന്നിലെന്ന് സൂചനയുണ്ട്. ആപ്പിള്‍ ഉത്പാദനത്തില്‍ വലിയൊരു പങ്ക് ഇന്ത്യയിലേക്കു മാറ്റിയിരുന്നു. ഇതേ ചുവടുപിടിച്ച് കൂടുതല്‍ കമ്പനികള്‍ മാറാതിരിക്കാനാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിലെന്ന് സംശയിക്കുന്നുണ്ട്.
ഐഫോണ്‍ 17 തുടക്കത്തില്‍തന്നെ ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ ആപ്പിള്‍ പദ്ധതിയിട്ടിരുന്നു. വിദഗ്ധരായ ചൈനീസ് എന്‍ജിനിയര്‍മാര്‍ മടങ്ങുന്നത് പദ്ധതിക്ക് തിരിച്ചടിയായേക്കാം. ഇന്ത്യയിലെ ജീവനക്കാരുടെ പരിശീലനത്തെയും പ്രവര്‍ത്തനക്ഷമതയെയും ഇതു ബാധിക്കാം.
Content Highlights: Foxconn is recalling Chinese engineers from its Indian iPhone plants
Published: 04 Jul 2025, 08:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented