ആപ്പിള്‍ ഐഫോണുകളുടെ കരാര്‍ നിര്‍മാണ കമ്പനിയായ ഫോക്സ്കോണ്‍ കര്‍ണാടകയിലെ പുതിയ ഫാക്ടറിയില്‍നിന്ന് ഉത്പാദിപ്പിച്ച ഐഫോണുകള്‍ വിതരണത്തിന് ഒരുങ്ങുന്നു. ഫോണുകളുടെ കയറ്റുമതിക്ക് മുന്നോടിയായുള്ള അന്തിമ പരിശോധനകള്‍ നടന്നുവരികയാണെന്ന് എക്കോണമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
പുതിയ ഐഫോണുകള്‍ പുറത്തിറങ്ങാനിരിക്കെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്തുനിന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന് കഴിഞ്ഞയാഴ്ച ബെംഗളുരുവിലെത്തി ഫോക്സ്കോണ്‍ യൂണിറ്റിലും മറ്റൊരു കരാര്‍ നിര്‍മാണകമ്പനിയായ ടാറ്റ ഇലക്ട്രോണിക്സിന്റെ ഹൊസൂരിലെ യൂണിറ്റിലും സന്ദര്‍ശനം നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബെംഗളുരുവിലെ ദേവനഹള്ളിയിലെ 300 ഏക്കര്‍ ഭൂമിയിലാണ് ഫോക്സ്കോണ്‍ യൂണിറ്റ് സ്ഥിതി ചെയ്യുന്നത്. ചൈനയിലെ ഫാക്ടറി കഴഞ്ഞാല്‍ ഫോക്സ്കോണിന്റെ ലോകത്തെ രണ്ടാമത്തെ വലിയ ഫാക്ടറിയാവും ഇത്.
യുഎസ്-ചൈന വ്യാപാരയുദ്ധം നിലനില്‍ക്കെ, ഉത്പാദനം മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് ആപ്പിള്‍. പുതിയ ഫോക്സ്കോണ്‍ ഫാക്ടറിയുടെ പിന്‍ബലത്തില്‍, ഇന്ത്യയില്‍ ഐഫോണ്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ആപ്പിളിന് സാധിക്കും. ചെന്നൈയിലാണ് ഫോക്സ്കോണിന്റെ ആദ്യ യൂണിറ്റ് ആരംഭിച്ചത്.
Content Highlights: Foxconn`s new Karnataka factory, Apple`s second largest globally, begins iPhone production.
Published: 17 May 2025, 03:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented