
കഴിഞ്ഞ എട്ട് മാസത്തിനിടെ 30000 പേർക്ക് തൊഴിൽ നൽകി ബെംഗളുരുവിലെ ഫോക്സ്കോൺ ഫാക്ടറി. ആപ്പിൾ ഐഫോൺ നിർമിക്കുന്ന ഏറ്റവും വലിയ കരാർ കമ്പനിയാണ് ഫോക്സ്കോൺ. ബെംഗളുരുവിലെ ദേവനഹള്ളിയിലെ ഐഫോൺ അസംബ്ലി യൂണിറ്റിലേക്കാണ് ഈ നിയമനങ്ങൾ നടന്നത്. നിയമിച്ചവരിൽ ഭൂരിഭാഗവും (80%) 19-24 പ്രായമുള്ള യുവതികളാണ്.
300 ഏക്കർ ഭൂമിയിലായി സ്ഥാപിച്ച 250000 ചതുരശ്ര അടി നിർമാണശാലയാണ് ഫോക്സ്കോണിന്റെ ദേവനഹള്ളി ഫാക്ടറിയിലുള്ളത്. 50000 ജീവനക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഫാക്ടറിയാണിത്. 41000 ജീവനക്കാരുള്ള തമിഴ്നാട്ടിലുള്ള ഫോക്സ്കോൺ ഫാക്ടറിയെ താമസിയാതെ ബെംഗളുരു ഫാക്ടറി മറികടന്നേക്കും.
ദേവനഹള്ളിയിൽ നിർമിക്കുന്ന 80 ശതമാനം ഉത്പന്നങ്ങളും കയറ്റുമതിക്ക് വേണ്ടിയുള്ളതാണ്. ഈ വർഷം ഏപ്രിൽ മെയ് മാസങ്ങളിലാണ് ഇവിടെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഐഫോൺ 16 ഉത്പാദനം ആരംഭിച്ചത്. ഇപ്പോൾ ഐഫോൺ 17 പ്രോ മാക്സ് മോഡലുകളും ഉത്പാദിപ്പിക്കുന്നുണ്ട്.
പുതിയതായി നിയമിക്കുന്ന ജീവനക്കാരിൽ ഭൂരിഭാഗവും 19നും 24 നും ഇടയിൽ പ്രായമുള്ള ഹൈസ്കൂൾ, പോളിടെക്നിക് യോഗ്യതയുള്ള യുവതികളാണ്. ഇവർക്ക് ആറാഴ്ചത്തെ തൊഴിൽ പരിശീലനവും നൽകും.
മുമ്പ് ചൈനയിൽ കേന്ദ്രീകരിച്ചിരുന്ന ഫോക്സ്കോൺ, യുഎസ്-ചൈന വ്യാപാര തർക്കങ്ങളുടെ പശ്ചാത്തലത്തിൽ മറ്റിടങ്ങളിലേക്ക് ഉത്പാദനം വ്യാപിപ്പിക്കുകയായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഉത്പാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച പിഎൽഐ സ്കീമിന്റെ ഫലമായാണ് ഫോക്സ്കോൺ ഉൾപടെയുള്ള കമ്പനികൾ ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിച്ചത്.
Content Highlights: Foxconn`s Bengaluru factory has provided employment to 30,000 people in 8 months, focusing on young women assembling iPhones for global export. Learn more!
Published: 23 Dec 2025, 11:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented