വിമാന യാത്രയ്ക്കിടയില്‍ കണക്റ്റിവിറ്റി ഒരു ആഡംബരത്തേക്കാള്‍ ഒരു ആവശ്യകതയായി മാറുകയാണെന്നും റയാന് എയറിന് ഉപഭോക്താക്കളെ നഷ്ടപ്പെടുമെന്നും മസ്‌ക്.

വിചിത്രമാണ് ടെക് ശതകോടീശ്വരന്മാരുടെ പല നീക്കങ്ങളും. വിമാനക്കമ്പനി സിഇഒയുമായി ഇടഞ്ഞതിന് പിന്നാലെ കമ്പനിതന്നെ വാങ്ങാൻ ഒരുങ്ങുകയാണ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ഇലോൺ മസ്‌ക് എന്നാണ് സൂചനകൾ. റയാൻ എയർ സിഇഒ മൈക്കിൾ ഓ'ലീയറിയെ 'വിവരമില്ലാത്തയാൾ' എന്ന് വിളിച്ച് മസ്‌ക് അധിക്ഷേപിച്ചിരുന്നു. പിന്നാലെയാണ് റയാൻ എയർ വാങ്ങാനും സിഇഒയെ പുറത്താക്കാനുമുള്ള നീക്കം എന്നാണ് പുറത്തുവരുന്ന വിവരം. 600-ലധികം വിമാനങ്ങളാണ് ഫയാൻ എയറിനുള്ളത്.
മസ്‌കും ഓ'ലീയറിയും തമ്മിലുള്ള തർക്കം
റയാൻ എയർ വിമാനങ്ങളിൽ മസ്‌കിന്റെ സ്റ്റാർലിങ്ക് ഉപകരണം സ്ഥാപിക്കുന്നത് സംബന്ധിച്ച അഭ്യർഥന റയാൻ എയർ സിഇഒ നിഷേധിച്ചതോടെയാണ് തർക്കം തുടങ്ങുന്നത്. ഉപകരണം സ്ഥാപിക്കുന്നത് വിമാന ഇന്ധനച്ചെലവ് വർധിപ്പിക്കും എന്ന കാരണം പറഞ്ഞാണ് ഓ'ലീയറി അഭ്യർഥന നിരസിച്ചത്. ഇതോടെ പ്രതിവർഷം 250 മില്യൺ ഡോളർ വരെ വിമാനക്കമ്പനിക്ക് അധിക ചെലവുണ്ടാകുമെന്നും അദ്ദേഹം കണക്കാക്കി. 'ഫ്യൂസലേജിൽ ഒരു ആന്റിന സ്ഥാപിക്കേണ്ടിവരും. ഭാരവും ഡ്രാഗും കാരണം ഇന്ധനച്ചെലവ് 2 ശതമാനം വർധിക്കും. ശരാശരി ഒരു മണിക്കൂർ നേരത്തെ വിമാന യാത്രയിലെ വൈഫൈക്ക് യാത്രക്കാർ അധിക തുക നൽകാൻ തയ്യാറാകുമെന്ന് കരുതുന്നില്ല' - ഓ'ലീയറി പറഞ്ഞു.
വിമാനക്കനമ്പനി വാങ്ങാനുള്ള നീക്കത്തിന് പിന്നിലെന്ത് ?
ഈ പ്രതികരണം ശതകോടീശ്വരൻ ഇലോൺ മസ്‌കിനെ ചൊടിപ്പിച്ചു. റയാൻ എയർ മേധാവിക്ക് ലഭിച്ച വിവരങ്ങൾ തെറ്റാണെന്ന് അദ്ദേഹം പ്രതികരിച്ചു. സ്റ്റാർലിങ്ക് ഉപകരണങ്ങൾ സ്ഥാപിക്കുന്നതുകാരണം വർധിക്കാനിടയുള്ള ഇന്ധനച്ചെലവ് എങ്ങനെ കണക്കാക്കാമെന്ന് വിമാനക്കമ്പനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'റയാൻ എയർ സിഇഒ ഒരു വിവരമില്ലാത്തയാളാണ്. അയാളെ പുറത്താക്കൂ..' മസ്‌ക് എക്‌സിൽ പോസ്റ്റ് ചെയ്തു. അതിനിടെ മസ്‌ക് റയാൻ എയർ വാങ്ങി ഓ'ലീയറെ പുറത്താക്കണമെന്ന് ഒരു ഫോളോവർ നിർദ്ദേശിച്ചു. ഉടൻതന്നെ മസ്‌ക് പ്രതികരിച്ചു: 'നല്ല ആശയം.' വിമാന യാത്രയ്ക്കിടയിൽ കണക്റ്റിവിറ്റി ഒരു ആഡംബരത്തേക്കാൾ ഒരു ആവശ്യകതയായി മാറുകയാണെന്നും റയാൻ എയറിന് ഉപഭോക്താക്കളെ നഷ്ടപ്പെടുമെന്നും മസ്‌ക് വാദിച്ചു.
അതിനുശേഷം റയാൻ എയർ വാങ്ങണമോ എന്നകാര്യത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം മസ്‌ക് ആരാഞ്ഞു. 'ഞാൻ റയാൻ എയർ വാങ്ങുകയും യഥാർഥത്തിൽ റയാൻ എന്ന് പേരുള്ള ഒരാളെ ചുമതലപ്പെടുത്തുകയും ചെയ്യണോ?' മസ്‌ക് ചോദിച്ചു. അദ്ദേഹത്തിന്റെ ഈ ചോദ്യം വളരെവേഗം വൈറലായി.
'വാങ്ങൂ' ഒരു ഉപയോക്താവ് മറുപടി നൽകി. 'സ്റ്റാർലിങ്ക് ഉപകരണം വാങ്ങുമ്പോൾ ശ്രദ്ധിക്കുക. അവർ നിങ്ങൾക്ക് വളരെ കുറഞ്ഞ വില വാഗ്ദാനം ചെയ്യും, അത് വിശ്വസിക്കാൻ കഴിയാത്തത്ര മികച്ചതായി തോന്നും, പിന്നീട് അവർ എല്ലാത്തരം അധിക ചാർജുകളും ഈടാക്കും. മറ്റൊരാൾ അഭിപ്രായപ്പെട്ടു.
Content Highlights: lon Musk is considering buying Ryanair after a public spat with CEO Michael O`Leary. Read about their exchange and what the billionaire might do next.
Published: 18 Jan 2026, 11:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented