
ചൈനയിലെ ഷാങ്സി പ്രവിശ്യയിലെ ഒരു സാധാരണ ബാർബിക്യു റസ്റ്ററന്റിൽ ചെന്നാൽ സാക്ഷാൽ ഇലോൺ മസ്ക് മാംസം ഗ്രിൽ ചെയ്തു വിളമ്പുന്നത് കാണാം. അതിശയിപ്പിക്കും വിധം ഇലോൺ മസ്കുമായി രൂപസാദൃശ്യമുള്ള മാ ജിയാൻപിങ് എന്ന റസ്റ്ററന്റ് ഉടമയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഷാങ്സി പ്രവിശ്യയിലെ തോങ്ചുവാനിൽ 'യിലാൻ റസ്റ്ററന്റ്' (Yilan Restaurant) നടത്തുകയാണ് മാ ജിയാൻപിങ്.
ഗാൻസു പ്രവിശ്യയിൽ നിന്നുള്ള ഇദ്ദേഹം മുൻപ് ഒരു ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ഇയാളുടെ മുഖവും മുടിയും കണ്ണുകളും ഇലോൺ മസ്കിന്റേതിന് തികച്ചും സമാനമാണ്. വസ്ത്രത്തിലും ഇദ്ദേഹം മസ്കുമായി സമാനത പുലർത്തുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ വീഡിയോകൾ വൈറലായതോടെ മാ ജിയാൻപിങ്ങിന്റെ കടയ്ക്ക് മുന്നിൽ വൻ ജനത്തിരക്കാണ്. ഫോട്ടോകളും വീഡിയോകളും പകർത്തുവാൻ നൂറുകണക്കിന് ഫോണുകളുമായി തടിച്ചുകൂടുന്ന ആരാധകർക്കിടയിലും തികച്ചും ശാന്തനായി ഇദ്ദേഹം ഷെയ്ക്ക് ഹാൻഡ് നൽകുകയും പൂച്ചെണ്ടുകൾ സ്വീകരിക്കുകയും ചെയ്യുന്നു. ചിലരൊക്കെ ഇദ്ദേഹത്തോടൊപ്പം ഫോട്ടോയെടുക്കാൻ ടെസ്‌ല കാറുകളിൽ വരെ ഇവിടെ എത്തുന്നുണ്ട്.
ഇദ്ദേഹത്തിന്റെ റസ്റ്ററന്റിന്റെ പേര് "സ്പേസ് എക്സ് ബാർബിക്യു" എന്ന് മാറ്റണമെന്ന് ഇന്റർനെറ്റ് ലോകം തമാശരൂപേണ ആവശ്യപ്പെടുന്നു. ഇലോൺ മസ്കിനെ ചൈനയിൽവെച്ച് ക്ലോൺ ചെയ്തതാണെന്ന തരത്തിലുള്ള തമാശ നിറഞ്ഞ സിദ്ധാന്തങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പെട്ടെന്നുണ്ടായ ഈ ജനശ്രദ്ധ തനിക്ക് നാണവും പരിഭ്രമവും ഉണ്ടാക്കുന്നുണ്ടെന്ന് മാ ജിയാൻപിങ് പറയുന്നു. എങ്കിലും, ഈ പ്രശസ്തി കാരണം റസ്റ്ററന്റിൽ ആളുകൾ കൂടുകയും കച്ചവടം വർധിക്കുകയും ചെയ്തിട്ടുണ്ട്. ദിവസവും രാവിലെ ഒമ്പതുമണി മുതൽ അർധരാത്രി കഴിഞ്ഞുവരെ അധ്വാനിക്കുന്ന ഇദ്ദേഹത്തിന് നിരവധി ബിസിനസ് ഓഫറുകൾ വരുന്നുണ്ടെങ്കിലും, തൽക്കാലം ലൈവ് സ്ട്രീമിങ് തുടങ്ങിയ കാര്യങ്ങളിലേക്ക് കടക്കാൻ പദ്ധതിയില്ല. ഇദ്ദേഹം ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഡോയിനിൽ (Douyin) സ്വന്തമായി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
മുൻപ് 2022-ൽ ചൈനയിലെ മാ യിലോങ് എന്നയാളും, 2025-ൽ പാകിസ്താനിലെ ഗോഹർ സമൻ എന്നയാളും ഇലോൺ മസ്കുമായി സാദൃശ്യമുള്ളതിന്റെ പേരിൽ ഇന്റർനെറ്റിൽ വൈറലായിരുന്നു.
Content Highlights: A Chinese barbecue restaurant owner named Ma Jianping has become a massive internet sensation due to his uncanny resemblance to tech billionaire Elon Musk, drawing huge crowds and Tesla-driving fans to his eatery.
Published: 31 Jul 2026, 02:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented