രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ ചീഫ് ഇൻഫർമേഷൻ ഓഫീസർമാരുടെ സംഘടനയായ സിഐഒ അസോസിയേഷന്റെ ‘ടെക് 25’ കോൺഫറൻസിന് കൊച്ചി ക്രൗൺ പ്ലാസയിൽ തുടക്കമായി. ഓഗസ്റ്റ് 15-16 തീയതികളിലായി നടക്കുന്ന പരിപാടി റിട്ട. റെയർ അഡ്മിറൽ ബിആർ മേനോൻ ഉദ്ഘാടനം ചെയ്തു. മുൻ ദേശീയ സുരക്ഷാ കോർഡിനേറ്റർ ലഫ്. ജനറൽ എം യു നായർ. റിലയൻസ് ജിയോ ചീഫ് ഡാറ്റ സൈന്റിസ്റ്റ് ഡോ. ശൈലേഷ് കുമാർ  സിഐഒ കേരള ചാപ്റ്റർ പ്രസിഡന്റ് സൺ ടെക് ഐടി ഗ്ലോബൽ ഹെഡ് ബി.ശ്രീകുമാർ, സിഐഒ ഭാരവാഹികളായ ജിടിഎൻ ടെക്സ്റ്റൈൽസ് ഐടി മേധാവി ജോജോ ജോസ്, സുഗീഷ് സുബ്രഹ്മണ്യൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

To advertise here,

സംഘടനകൾ ഉണ്ടാക്കുകയും വലിയ മൾട്ടി നാഷണൽ കമ്പനികൾ സ്ഥാപിക്കുന്നതിനും അപ്പുറം ഇന്ത്യൻ യുവാക്കൾക്ക് ആർട്ടിഫിഷ്യാൽ ഇന്റലിജൻസിൽ വിദ്യാഭ്യാസം നൽകി അവരെ രംഗത്തിറക്കാൻ മുന്നിട്ടിറങ്ങണം എന്ന് വേദിയിൽ സംസാരിക്കവെ ബി.ആർ മേനോൻ സിഐഒ അംഗങ്ങളോട് പറഞ്ഞു.

നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി 100 കോടി ജനങ്ങൾ ആണ്. അവർ അറിവിനും വളർച്ചയ്ക്കും വേണ്ടി ആഗ്രഹിക്കുന്നു. നിങ്ങൾ തന്നെ അത് ചെയ്യണം. മറ്റാർക്കും അതിന് സഹായിക്കാനാവില്ല. എഐയിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കണം. നാവിക സുരക്ഷ രംഗത്തെ ദൈനം ദിന ആവശ്യങ്ങൾക്ക് എഐക്ക് ഒട്ടേറെ സാധ്യതകൾ ഉണ്ടെന്ന് എനിക്ക് ഉറപ്പിച്ചു പറയാനാവും.” ഗോവ ഷിപ്യാർഡ് ലിമിറ്റഡ് മുൻ സിഎംഡി കൂടിയായ ബി.ആർ. മേനോൻ അഭിപ്രായപ്പെട്ടു. ദേശീയ സൈബർ സുരക്ഷാ രംഗത്തെ എഐയുടെ സാധ്യതകളെ കുറിച്ച് എം.യു. നായർ സംസാരിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവി സാധ്യതകളെ കുറിച്ചും സ്വാധീനത്തെ കുറിച്ചും ധാരണയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിഐഒ ടെക് 25 കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി റിലയൻസ് ജിയോ ചീഫ് ഡാറ്റ സൈന്റിസ്റ്റ് ഡോ. ഷൈലെഷ് കുമാറിന്റെ എഐ പരിശീലന പരിപാടിയുടെ ആദ്യ സെഷൻ വെള്ളിയാഴ്ച നടന്നു. ശേഷം സൗത്ത് ഇന്ത്യൻ ബാങ്ക് സിഐഒ സോണി എ, ഫെഡറൽ ബാങ്ക് സിഐഒയും ഗ്രൂപ്പ് പ്രസിഡന്റുമായ ജോൺ സൺ, ധനലക്ഷമി ഐ.ടി. ജിഎം ജോൺ വർഗ്ഗീസ്, സിസോ ക്യാപ്ജെമിനിയുടെ അനീസ് പങ്കാനിയ, ഒ2 പവർ ഐ ടി മേധാവി സോണിയ ശർമ സ്വാമി എന്നിവർ പങ്കെടുത്ത പാനൽ ചർച്ചയും നടന്നു.