ചൈനീസ് സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ വന്‍ ഇടിവ്. കഴിഞ്ഞ എട്ട് മാസക്കാലത്തിനിടെ മുന്‍വര്‍ഷത്തേക്കാള്‍ 7.5 ശതമാനം ഇടിവാണുണ്ടായത്. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ വെറും 67.9 കോടി സ്മാര്‍ട്‌ഫോണുകളാണ് ചൈനയില്‍ നിര്‍മിച്ചതെന്ന് ചൈനീസ് ഐടി മന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ സ്മാര്‍ട്‌ഫോണ്‍ വില്‍പനയിലും വലിയ ഇടിവുണ്ടായിട്ടുണ്ടെന്നാണ് കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ കണക്കുകള്‍. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2023 ലെ ആദ്യ എട്ട് മാസത്തില്‍ സ്മാര്‍ട്‌ഫോണ്‍ വില്‍പനയില്‍ 4 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. ഈ വര്‍ഷം രണ്ടാം പാദ വില്‍പനയില്‍ 2014 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില്‍പനയാണ് നടന്നത്.
ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ വിപണിയാണ് ചൈന. കോവിഡ് കാല പ്രതിസന്ധിയില്‍ നിന്ന് കരകയറിവരുന്ന സമ്പദ് വ്യവസ്ഥയില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ സ്മാര്‍ട്‌ഫോണുകളോട് താല്‍പര്യം കുറഞ്ഞത് വിപണിയിലെ ഇടിവിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കെട്ടിട നിര്‍മാണ രംഗത്തെ പ്രതിസന്ധി, യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ, സ്വകാര്യ മേഖലയിലുള്ള വിശ്വാസം നഷ്ടപ്പെടല്‍ തുടങ്ങി നിരവധി സാമ്പത്തിക സാഹചര്യങ്ങളാണ് ചൈന നേരിടുന്നത്.
എന്നാല്‍ ഈ വര്‍ഷം തന്നെ നില മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാവേ, ആപ്പിള്‍ തുടങ്ങിയ കമ്പനികളുടെ പുതിയ 5ജി ഫോണുകള്‍ വിപണിക്ക് ഊര്‍ജം നല്‍കുമെന്ന് കണക്കാക്കപ്പെടുന്നു. വാവേയുടെ മേറ്റ് 60 പ്രോ സ്മാര്‍ട്‌ഫോണുകളും ആപ്പിള്‍ ഐഫോണ്‍ 15 സീരീസ് ഫോണുകളുമാണ് വിപണിയിലെത്തിയിരിക്കുന്നത്.
ചൈനീസ് ബ്രാന്‍ഡായ വാവേ സ്വന്തമായി വികസിപ്പിച്ച ഹാര്‍മണി ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളാണ് ഇപ്പോള്‍ വിപണിയിലുള്ളത്. ഈ വര്‍ഷം കഴിയുമ്പോഴേക്കും വാവേയുടെ 5ജി ഫോണുകളുടെ എണ്ണം അഞ്ച് ലക്ഷത്തിന് മുകളില്‍ കടക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വാവേ ഫോണുകളുടെ വില്‍പനയില്‍ ഈ എട്ടുമാസക്കാലം കൊണ്ട് 41 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Content Highlights: Chinas smartphone market sees decline
Published: 08 Oct 2023, 03:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented