പത്തനംതിട്ട: ഇഷ്ടനമ്പർ തിരഞ്ഞെടുത്ത് സിം കാർഡ് ബുക്കുചെയ്യാനുള്ള ഡിജിറ്റൽ സൗകര്യം ബി.എസ്.എൻ.എലിൽ നിലവിൽവന്നു. കേരള സർക്കിൾ വികസിപ്പിച്ച പദ്ധതിയാണ് രാജ്യമാകെ ആരംഭിച്ചത്. ബി.എസ്.എൻ.എൽ. ഓഫീസുകളിൽ പോകാതെയും പേപ്പർരഹിതമായും പുതിയ കണക്ഷനുകൾ ഇനി സ്വന്തമാക്കാം.

To advertise here,

ബി.എസ്.എൻ.എൽ. വെബ്സൈറ്റിലെ ക്യു.ആർ. കോഡ് സ്‌കാൻചെയ്‌തോ ലിങ്ക് വഴിയോ ഉപയോക്താക്കൾക്ക് കണക്ഷനെടുക്കാനുള്ള നടപടി തുടങ്ങാം. കേരള ചീഫ് ജനറൽ മാനേജർ ആർ. സജികുമാറിന്റെ നേതൃത്വത്തിലുള്ള ഐ.ടി. ടീമാണ് ഇത് വികസിപ്പിച്ചത്. ജൂനിയർ ടെലികോം ഓഫീസർമാരായ ഒ.എസ്. ശ്രീകുമാർ, സി. അനുമോദ് എന്നിവരും ടീമിലുണ്ടായിരുന്നു.

നാല് ഘട്ടം ഇവയാണ്

  • ക്യു.ആർ. കോഡ് സ്‌കാൻചെയ്‌തോ ലിങ്ക് വഴിയോ

വെബ്സൈറ്റിൽ പ്രവേശിക്കുക.

  • കെ.വൈ.സി. ഓൺലൈനായി പൂരിപ്പിക്കുക.
  • ആധാർ ഇ-കെ.വൈ.സി.വഴി ഐഡന്റിഫിക്കേഷൻ പൂർത്തിയാക്കുക. ഇഷ്ടനമ്പർ തിരഞ്ഞെടുത്ത് കണക്ഷൻ ഉറപ്പിക്കുക.

സിം കാർഡ് അടുത്തുള്ള കസ്റ്റമർ കെയർ സെന്ററിൽനിന്ന് നേരിട്ട് കൈപ്പറ്റാം. അല്ലെങ്കിൽ പോസ്റ്റ്മാൻ, അംഗീകൃത ഡെലിവറി ഏജന്റുമാർവഴി വീട്ടിലെത്തിക്കുന്ന സൗകര്യം ലഭ്യമായ സ്ഥലങ്ങൾ വെബ്സൈറ്റിൽനിന്ന് തിരഞ്ഞെടുത്ത് അത് കൊടുക്കുക.