ഈ വര്‍ഷത്തെ ആപ്പിളിന്റെ വാര്‍ഷിക വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സ് ജൂണ്‍ ഒമ്പത് തിങ്കളാഴ്ച നടക്കാനിരിക്കുകയാണ്. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ആപ്പിളിന്റെ വിവിധ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലെ പുതിയ മാറ്റങ്ങള്‍ കമ്പനി ലോകത്തിന് പരിചയപ്പെടുത്തും. ഐഫോണ്‍, ഐപാഡ്, മാക്ക് ഉള്‍പ്പടെയുള്ള ഡിവൈസുകളിലേക്കുള്ള ഒഎസുകളാണ് അപ്‌ഡേറ്റ് ചെയ്യുക.
പരിപാടിക്ക് മുമ്പ് തന്നെ ആപ്പിള്‍ പ്രഖ്യാപിക്കാനൊരുങ്ങുന്ന പുതിയ മാറ്റങ്ങള്‍ എന്തെല്ലാമെന്നത് സംബന്ധിച്ച സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.
അതില്‍ പ്രധാനമാറ്റം ഒഎസുകള്‍ക്ക് പേര് നല്‍കുന്ന രീതിയലാണ്. ഈ വര്‍ഷം മുതല്‍ പുറത്തിറക്കുന്ന ആപ്പിളിന്റെ വിവിധ ഒഎസുകള്‍ക്ക് തൊട്ടടുത്ത വര്‍ഷത്തെ സുചിപ്പിക്കുന്ന അക്കങ്ങളാണ് വേര്‍ഷന്‍ നമ്പറായി നല്‍കുക. അതായത് 2025 സെപ്റ്റംബറില്‍ പുറത്തിറങ്ങുന്ന ഐഒഎസിന് പേര് ഐഒഎസ് 26 എന്നായിരിക്കും.
പുതിയ ഒഎസ് അപ്‌ഡേറ്റുകള്‍ വരുമ്പോള്‍ പഴയ ചില ഉപകരണങ്ങള്‍ ഒഴിവാക്കപ്പെടാറുണ്ട്. ഇത്തവണയും അത് സംഭവിക്കും. പല പഴയ ആപ്പിള്‍ ഉപകരണങ്ങളും പുതിയ ഒഎസ് അപ്‌ഡേറ്റിന്റെ പരിധിയില്‍ വരില്ലെന്നാണ് വിവരം. നിങ്ങളുടെ ഉപകരണം പഴയതാണെങ്കില്‍ തീര്‍ച്ചയായും പുതിയ ഒഎസ് അപ്‌ഡേറ്റ് ലഭിക്കുമോ എന്ന് പരിശോധിക്കാവുന്നതാണ്.
ഐഒഎസ് 26, ഐപാഡ് ഒഎസ് 26, മാക്ക് ഒഎസ് 26 എന്നീ അപ്‌ഡേറ്റുകള്‍ ലഭിക്കുന്ന ഉപകരണങ്ങള്‍
ഐഒഎസ് 26 അപ്‌ഡേറ്റ് ലഭിക്കുന്ന ഐഫോണുകള്‍
- ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ്
- ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ്
- ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ്
- ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ്
- ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ്
- ഐഫോണ്‍ 16ഇ, ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ്
- ഐഫോണ്‍ എസ്ഇ (2-ാം തലമുറയും അതിന് ശേഷമുള്ളതും)
ഐഒഎസ് 26 അപ്‌ഡേറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഐപാഡുകള്‍
- ഐപാഡ് പ്രോ (2018ലും അതിന് ശേഷവും പുറത്തിറങ്ങിയവ)
- ഐപാഡ് എയര്‍ (മൂന്നാം തലമുറ)
- ഐപാഡ് മിനി (അഞ്ചാം തലമുറ)
- ഐപാഡ് (എട്ടാം തലമുറ)
മാക്ക് ഒഎസ് 26 ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന മാക്ക് ഡിവൈസുകള്‍
- മാക്ക്ബുക്ക് പ്രോ (2019 മുതല്‍ പുറത്തിറങ്ങിയവ)
- മാക്ക്ബുക്ക് എയര്‍ (എം1 ചിപ്പ് സെറ്റിലും അതിന് ശേഷമുള്ളവയും)
- ഐമാക്ക് (2020 മുതല്‍ പുറത്തിറങ്ങിയവ)
- മാക്ക് പ്രോ (2019 മുതല്‍ പുറത്തിറങ്ങിയവ)
- മാക്ക് മിനി ( എം1 ലും ശേഷമുള്ളവയിലും)
- മാക്ക് സ്റ്റുഡിയോ (എല്ലാ മോഡലുകളിലും)
നിങ്ങളുടെ കൈവശമുള്ളത് മുകളില്‍ പറഞ്ഞ ഡിവൈസുകള്‍ അല്ലെങ്കില്‍ പുതിയ ഒഎസ് അപ്‌ഡേറ്റുകള്‍ ലഭിക്കാന്‍ സാധ്യതയില്ല. ഒഎസ് അപ്‌ഡേറ്റ് ലഭിക്കില്ലെങ്കിലും ആപ്പിളിന്റെ സുരക്ഷാ അപ്‌ഡേറ്റുകള്‍ ഈ ഡിവൈസുകളില്‍ ലഭിക്കും.
Content Highlights: Apple`s WWDC25 (June 9th) unveils iOS 26, iPadOS 26, & macOS 26.
Published: 06 Jun 2025, 11:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented