ആപ്പിൾ ഇന്ത്യയിൽ അഞ്ചാമത്തെ റീട്ടെയിൽ സ്റ്റോർ ആരംഭിക്കാനൊരുങ്ങുന്നു. ആപ്പിൾ നേരിട്ട് നടത്തുന്ന റീട്ടെയിൽ സ്റ്റോറാണ് ഇത്. ഇന്ത്യയിൽ ഇതിനകം ആപ്പിൾ നേരിട്ട് നടത്തുന്ന നാല് റീട്ടെയിൽ സ്റ്റോറുകളാണുള്ളത്. ഇതിൽ പുണെ, ബെംഗളൂരു എന്നിവിടങ്ങളിലുള്ള ആപ്പിൾ സ്റ്റോറുകൾ അടുത്തിടെയാണ് പ്രവർത്തനം ആരംഭിച്ചത്. മുംബൈയിലും ഡൽഹിയിലുമാണ് മറ്റുള്ളവ. ഉത്തർപ്രദേശിലെ നോയിഡയിലുള്ള സാകേത് ഡിഎൽഎഫ് മാൾ ഓഫ് ഇന്ത്യയിലാണ് അഞ്ചാമത്തെ ആപ്പിൾ റീട്ടെയിൽ സ്റ്റോർ ആരംഭിക്കുന്നത്. 2025 ഡിസംബർ 11 ഉച്ചയ്ക്ക് 11 ന് സ്റ്റോർ പ്രവർത്തനം ആരംഭിക്കും.
ഈ ആപ്പിൾ സ്റ്റോർ വഴി കമ്പനിയുടെ സേവനങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് ലഭ്യമാകും. ഐഫോണുകൾ, മാക് കമ്പ്യൂട്ടറുകൾ ഉൾപ്പെടെ ആപ്പിളിന്റെ എല്ലാ ഉൽപ്പന്നങ്ങളും സേവനങ്ങളും ഇവിടെ ലഭിക്കും. ആപ്പിളിന്റെ സ്വന്തം സാങ്കേതിക വിദഗ്ധരും ഇവിടെയുണ്ടാവും.
ഐഫോൺ 17 സീരീസിലൂടെ 14 വർഷങ്ങൾക്ക് ശേഷം ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ ഒന്നാമതെത്താനൊരുങ്ങുകയാണ് ആപ്പിൾ. വൻ സ്വീകാര്യതയാണ് ഏറ്റവും പുതിയ ഐഫോൺ 17 സീരീസിന് ലഭിച്ചത്. ആപ്പിളിന്റെ ഈ നേട്ടത്തിൽ ഇന്ത്യൻ വിപണിക്കും ചെറുതല്ലാത്ത പങ്കുണ്ട്. കമ്പനിയുടെ പ്രധാന ഉൽപ്പാദന പങ്കാളികളിൽ ഒന്നുകൂടിയാണ് ഇന്ത്യ.
2023-ൽ മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലാണ് (ബികെസി) ആപ്പിൾ ഇന്ത്യയിലെ ആദ്യ റീട്ടെയിൽ സ്റ്റോർ ആരംഭിച്ചത്. പിന്നീട് ഡൽഹിയിലും ആരംഭിച്ചു. മൂന്നാമത്തെയും നാലാമത്തെയും സ്റ്റോറുകൾ പൂണെയിലും ബെംഗളൂരുവിലും തുറന്നു. രാജ്യത്തുടനീളം കൂടുതൽ സ്റ്റോറുകൾ ആരംഭിക്കാനാണ് ആപ്പിളിന്റെ പദ്ധതിയെന്ന് ഇതിൽനിന്ന് വ്യക്തമാണ്. കൊൽക്കത്ത, അഹമ്മദാബാദ്, ചെന്നൈ, കൊച്ചി പോലുള്ള പ്രധാന നഗരങ്ങളിൽ വൈകാതെ തന്നെ ആപ്പിൾ സ്റ്റോർ വന്നേക്കാം.
Content Highlights: Apple expands its retail presence in India with a new store opening in Noida. Get direct access to Apple products, services, and expert support. Discover the latest iPhones & Macs.
Published: 28 Nov 2025, 05:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented