ഒരാള്‍ പറയുന്നത് എന്താണെന്ന് മുഖത്തെ പേശികളുടെ ചലനങ്ങള്‍ നിരീക്ഷിച്ച് മനസിലാക്കാന്‍ സാധിക്കുന്ന എഐ സാങ്കേതികവിദ്യ ഈ കരാറിലൂടെ ആപ്പിളിന് സ്വന്തമാകും.

നിർമിതബുദ്ധി(AI)യിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കാനിടയുള്ള നീക്കവുമായി ആപ്പിൾ. മുഖം തിരിച്ചറിയുന്ന (ഫേഷ്യൽ റെക്കഗ്നിഷൻ) എഐ സാങ്കേതികവിദ്യയിൽ വൈദഗ്ധ്യം തെളിയിച്ച ഇസ്രയേലി സ്റ്റാർട്ടപ്പായ Q.ai-യെ ഏകദേശം 2 ബില്ല്യൺ (200 കോടി) ഡോളറിന് ഐഫോൺ നിർമാതാക്കൾ സ്വന്തമാക്കി. 2014-ന് ശേഷം ആപ്പിൾ നടത്തുന്ന ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. ഒരു ദശാബ്ദത്തിനിടയിലെ ആപ്പിളിന്റെ ഏറ്റവും വലിയ കരാറാണിതെന്നും മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.
ഒരാൾ പറയുന്നത് എന്താണെന്ന് മുഖത്തെ പേശികളുടെ ചലനങ്ങൾ നിരീക്ഷിച്ച് മനസിലാക്കാൻ സാധിക്കുന്ന എഐ സാങ്കേതികവിദ്യ ഈ കരാറിലൂടെ ആപ്പിളിന് സ്വന്തമാകും. ഒരു വ്യക്തി ഉച്ചത്തിൽ സംസാരിക്കാതെ തന്നെ അദ്ദേഹം പറയാൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് ഡിവൈസുകൾക്ക് മനസിലാക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. ആപ്പിളിന് ഒരു ഗെയിം ചേഞ്ചർ ആയേക്കാം ഈ ഏറ്റെടുക്കൽ എന്നാണ് വിലയിരുത്തപ്പെടുന്നത്.
ആപ്പിളുമായി മുൻപും നിർണായക ഇടപാട് നടത്തിയിട്ടുള്ള ആവിയാഡ് മൈസെൽസ് നാല് വർഷം മുമ്പ് സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് Q.ai . 2013-ൽ പ്രൈംസെൻസ് എന്ന കമ്പനി ഐഫോൺ നിർമ്മാതാക്കൾക്ക് കൈമാറിയത് അദ്ദേഹമാണ്. ആപ്പിളിന്റെ ഫേസ് ഐഡിക്ക് അടിസ്ഥാനമിട്ടത് അവരാണ്.
ഒരാൾ മന്ത്രിക്കുകയോ സംസാരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യുമ്പോൾ സംഭവിക്കുന്ന സൂക്ഷ്മമായ മുഖഭാവങ്ങൾ നിരീക്ഷിച്ച് പറയുന്നത് എന്തെന്ന് കണ്ടെത്തുന്നതാണ് Q.ai -യുടെ സാങ്കേതികവിദ്യ.
ഹെഡ്ഫോണുകളിലും കണ്ണടകളിലും ഉപയോഗിക്കാവുന്നതാണ് ഈ സാങ്കേതികവിദ്യ. ഉച്ചത്തിൽ സംസാരിക്കാതെതന്നെ സിരി പോലുള്ള AI അസിസ്റ്റന്റുകളുമായി സ്വകാര്യ സംഭാഷണങ്ങൾ നടത്താൻ ഇതിലൂടെ സാധിക്കും. മെറ്റ പോലുള്ള എതിരാളികൾ AI അധിഷ്ഠിത റേ ബാൻ സ്മാർട്ട് ഗ്ലാസുകളുടെ രംഗത്ത് വിജയം നേടുന്നതിനിടെയാണ് ആപ്പിളിന്റെ നീക്കം.
Q.ai-യുടെ സാങ്കേതികവിദ്യ ആപ്പിളിന്റെ നിലവിലുള്ള ഡിവൈസുകളുമായി മികച്ച രീതിയിൽ യോജിക്കുന്നതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വർഷം എയർപോഡ്സിന് ലൈവ് ട്രാൻസലേഷൻ ഫീച്ചറുകൾ ആപ്പിൾ നൽകിയിരുന്നു. വിഷൻ പ്രോ ഹെഡ്സെറ്റിനായി മുഖത്തെ പേശികളുടെ ചലനം കണ്ടെത്താനുള്ള ശ്രമങ്ങളും കമ്പനി നടത്തിയിരുന്നു. ആ കഴിവുകളെ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന തരത്തിലുള്ള നീക്കങ്ങളാണ് ഏറ്റെടുക്കലിലൂടെ ആപ്പിൾ ലക്ഷ്യംവെക്കുന്നത്.
Content Highlights: Apple`sQ.ai acquisition brings silent speech facial recognition AI. Game-changer for Siri & Vision Pro. Learn more!
Published: 30 Jan 2026, 08:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented