നിര്‍മിത ബുദ്ധി രംഗത്ത് പോരാട്ടംമുറുകുന്നതിനിടെ വന്‍ അവകാശവാദങ്ങളോടെ ചൈനീസ് ടെക് കമ്പനിയായ ആലിബാബ തങ്ങളുടെ പുതിയ എഐ മോഡല്‍ അവതരിപ്പിച്ചു. Qwen 2.5 ന്റെ പുതിയപതിപ്പാണ് ബുധനാഴ്ച അവര്‍ പുറത്തിറക്കിയത്. അമേരിക്കയുടെ ചാറ്റ് ജിപിടിയെ മറികടന്ന് ഇതിനോടകം ലോക ശ്രദ്ധപിടിച്ചുപറ്റിയ ചൈനയുടെ തന്നെ ഡീപ്സീകിനെയും ഇത് കടത്തിവെട്ടുമെന്നാണ് ആലിബാബയുടെ അവകാശവാദം.
Qwen 2.5 മാക്സിന്റെ പുറത്തിറക്കലിനായി ചൈനക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട ചാന്ദ്ര പുതുവര്‍ഷത്തിന്റെ ആദ്യ ദിവസമാണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
വി ചാറ്റ് അക്കൗണ്ടിലൂടെയുള്ള വാര്‍ത്താക്കുറിപ്പിലാണ് മറ്റു എഐ പതിപ്പുകളെ Qwen 2.5 മാക്സ് മറികടക്കുമെന്ന് അവകാശവാദമുന്നയിച്ചിരിക്കുന്നത്. ലിയാങ് വെന്‍ഫെങ് എന്ന ചൈനീസ് ഗവേഷകന്റെ സ്റ്റാര്‍ട്ടപ്പ് പുറത്തിറക്കിയ ഡീപ്സീകിന്റെ പുതിയ പതിപ്പായ ആര് 1 അമേരിക്കന്‍ ടെക് കമ്പനികളെ ഒന്നാകെ ഉലച്ചിരുന്നു. പുറത്തിറങ്ങി ഒരാഴ്ച കൊണ്ട് ഡീപ്സീകിന്റെ പുതിയ പതിപ്പ് അമേരിക്കയിലും യൂറോപ്പിലും മറ്റും ആപ്പിള്‍ സ്റ്റോറില്‍ ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടിയെ മറികടന്ന് ഡൗണ്‍ലോഡിങില്‍ ഒന്നാമതെത്തുകയും ചെയ്തിരുന്നു. കുറഞ്ഞ ചെലവില്‍ പുറത്തിറക്കിയ ഡീപ്സീക് കുറഞ്ഞചെലവില്‍ തന്നെ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറാനാകുമെന്നും അവകാശപ്പെടുന്നു.
Content Highlights: Alibaba releases AI model it says surpasses DeepSeek
Published: 29 Jan 2025, 08:33 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented