തിരുവനന്തപുരം: ഇമെയില്‍, ഒടിടികള്‍, എസ്എംഎസുകള്‍ അടക്കമുള്ള എല്ലാ ആശയവിനിമയ പ്ലാറ്റ്ഫോമുകളും വഴിയുള്ള ഉപദ്രവകാരികളായ വെബ്സൈറ്റുകളെ തല്‍സമയം തിരിച്ചറിയുകയും തടയുകയും ചെയ്യുന്നതിനുള്ള ലോകത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ തട്ടിപ്പ് തിരിച്ചറിയല്‍ സംവിധാനം എയര്‍ടെല്‍ അവതരിപ്പിച്ചു.
സ്പാമിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി എയര്‍ടെല്‍ എല്ലാ ആശയവിനിമയ ഓവര്‍-ദി-ടോപ് (ഒടിടി) ആപ്പുകള്‍, ഇമെയിലുകള്‍, ബ്രൗസറുകള്‍, വാട്സ്ആപ്പ്, ടെലഗ്രാം, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എസ്എംഎസുകള്‍ പോലെയുള്ള ഒടിടികള്‍ അടക്കമുള്ള പ്ലാറ്റ്ഫോമുകളിലെ ഉപദ്രവകാരികളായ വെബ്സൈറ്റുകളേയും തത്സമയം തിരിച്ചറിഞ്ഞ്, തടയുന്ന പുതിയ അത്യാധുനിക സംവിധാനമാണ് അവതരിപ്പിച്ചത്.
ഈ സുരക്ഷിതമായ സേവനം എല്ലാ എയര്‍ടെല്‍ മൊബൈല്‍, ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കും അധിക ചെലവില്ലാതെ നല്‍കും.
'ഞങ്ങളുടെ ഈ എഐ അധിഷ്ഠിത സംവിധാനം ഇന്റര്‍നെറ്റ് ട്രാഫിക് സ്കാന്‍ ചെയ്യുകയും ആഗോള റെപ്പോസിറ്ററികളും കൂടാതെ ഞങ്ങളുടെ പക്കലുള്ള ഭീഷണികളുടെ ഡാറ്റാബേസും പരിശോധിക്കുകയും ചെയ്ത് ഉപദ്രവകാരികളായ വെബ്സൈറ്റുകളെ തത്സമയം കണ്ടെത്തുകയും തടയുകയും ചെയ്യും,' ഭാരതി എയര്‍ടെല്ലിന്റെ വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഗോപാല്‍ വിത്തല്‍ പറഞ്ഞു.
Content Highlights: Airtel Launches World`s First Online Fraud Detection System
Published: 15 May 2025, 08:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented