
ഇന്ത്യയില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മത്സരിച്ച് ജനറേറ്റീവ് എഐ കമ്പനികള്‍. കുറഞ്ഞ നിരക്കും സൗജന്യ ഉപയോഗവുമടക്കം വാഗ്ദാനംചെയ്താണ് വമ്പന്‍ കമ്പനികള്‍ ഇന്ത്യന്‍ വിപണിയില്‍ മത്സരത്തിന് ഇറങ്ങിയിട്ടുള്ളത്. ടെക് ഭീമനായ ഗൂഗിള്‍, ചാറ്റ് ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐ, പെര്‍പ്ലെക്‌സിറ്റി, റൈറ്റിങ് അസിസ്റ്റന്റായ ഗ്രാമര്‍ലി എന്നിവയെല്ലാം പുതിയ തലമുറയെ സ്വന്തം ഉത്പന്നത്തിന്റെ ഉപയോക്താക്കളാക്കാനുള്ള കടുത്ത പരിശ്രമത്തിലാണ്.
ഇന്ത്യന്‍ വിപണി പിടിച്ചെടുക്കാന്‍ ലക്ഷ്യമിടുന്ന ഓപ്പണ്‍ എഐ ചാറ്റ് ജിപിടിയുടെ നിരക്കുകള്‍ ഗണ്യമായി കുറച്ചിട്ടുണ്ട്. പ്രതിമാസം 399 രൂപയുടെ ഗോ പ്ലാന്‍ ചാറ്റ് ജിപിടി കഴിഞ്ഞ ദിവസം ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. കാര്യക്ഷമതയില്‍ ചാറ്റ് ജിപിടിക്കും ജെമിനി എഐക്കും പ്രധാന എതിരാളിയായ പെര്‍പ്ലെക്‌സിറ്റി എയര്‍ടെല്ലുമായി സഹകരിച്ച് തങ്ങളുടെ പ്രീമിയം സേവനങ്ങള്‍ ടെലികോം ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്‍കാന്‍ തുടങ്ങിയിരുന്നു. വര്‍ഷം 17,000 രൂപ വിലവരുന്ന തങ്ങളുടെ ചാറ്റ്‌ബോട്ട് സേവനങ്ങള്‍ സൗജന്യമായി ലക്ഷക്കണക്കിന് എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ഉന്നംവെക്കുന്നതാണ് പെര്‍പ്ലെക്‌സിറ്റിയുടെ ഈ നീക്കം.
റൈറ്റിങ് അസിസ്റ്റന്റായ ഗ്രാമര്‍ലി ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കായി നിരക്കുകള്‍ നാലിലൊന്നായി കുറച്ച് പ്രതിമാസം 250 രൂപയാക്കിയപ്പോള്‍ (വാര്‍ഷിക ബില്ലിംഗ്), ഓപ്പണ്‍ എഐ പഴയ നിരക്ക് 1,999 രൂപ ആയിരുന്ന സ്ഥാനത്താണ് പ്രതിമാസം 399 രൂപ യുടെ ഗോ പ്ലാന്‍ പ്രഖ്യാപിച്ചത്. ഡിജിറ്റല്‍ ലോകത്ത് സജീവമായ ജെന്‍സി (GenZ) ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഗൂഗിളും നൂതന മോഡലുകളായ ഗൂഗിള്‍ എഐ പ്രോ, ഡീപ്പ് റിസര്‍ച്ച്, നോട്ട്ബുക്ക്എല്‍എം എന്നിവ കോളേജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ 2 ടിബി സ്റ്റോറേജും വാഗ്ദാനം ചെയ്തിട്ടുണ്ട്. ചാറ്റ് ജിപിടിഗോ എന്ന് പേരിട്ടിരിക്കുന്ന ഓപ്പണ്‍ എഐയുടെ പുതിയ പ്ലാന്‍ ഉപയോക്താക്കള്‍ക്ക് പ്രീമിയം സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ്.
സൗജന്യ പ്ലാനിനെ അപേക്ഷിച്ച് ഗോ ഉപയോക്താക്കള്‍ക്ക് ഒരു ദിവസം പത്തിരട്ടി ചോദ്യങ്ങള്‍ ചോദിക്കാനും ചിത്രങ്ങള്‍ നിര്‍മ്മിക്കാനും സാധിക്കും. തത്സമയ വ്യാകരണ - ഭാഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഗ്രാമര്‍ലിയും ഇന്ത്യയിലെ നിരക്കുകള്‍ ഗണ്യമായി കുറച്ചിട്ടുണ്ട്. കൂടുതല്‍ ഉപയോക്താക്കളെയും (അതുവഴി കൂടുതല്‍ ഡാറ്റയും) നിര്‍മിതബുദ്ധിയുടെ മേഖലയിലെ നേതൃസ്ഥാനവും ലക്ഷ്യമാക്കി എഐ കമ്പനികള്‍ മത്സരിക്കുന്ന ഒരു കാലഘട്ടത്തിലേക്കാണ് ഇതോടെ ലോകം എത്തിച്ചേര്‍ന്നിരിക്കുന്നത്.
140 കോടി ജനങ്ങളുള്ള ഇന്ത്യ ഒരു വലിയ വിപണിയും കമ്പനികളുടെ ശ്രദ്ധാകേന്ദ്രവുമാണെന്ന് ഈരംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യ തങ്ങളുടെ ഏറ്റവും വലിയ വിപണിയായി മാറുമെന്നാണ് ചാറ്റ് ജിപിടി പ്രതീക്ഷിക്കുന്നുത്. അതിനാല്‍ ഇന്ത്യക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെന്ന് ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: OpenAI and Grammarly cut prices in India to compete with Perplexity and Google
Published: 20 Aug 2025, 11:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented