സാംസങ് ഗ്യാലക്സി എഫ് 06 5ജി സ്മാർട്ഫോൺ ഫെബ്രുവരി 12-ന് എത്തും. ഫ്ലിപ്കാർട്ടിലൂടെയും സാംസങ് റീടെയിൽ സ്റ്റോറുകൾ വഴിയും ഫോൺ സ്വന്തമാക്കാം. ദിവസങ്ങൾക്ക് മുൻപ് ഫോണിന്റെ ചില പ്രധാന സവിശേഷതകൾ കമ്പനി പുറത്തുവിട്ടിരുന്നു.
6.8 ഇഞ്ചിന്റെ എച്ച്.ഡി എൽ.സി.ഡി സ്ക്രീൻ, 800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ എന്നിവ പ്രത്യേകതകളാണ്. ഡൈമെന്‍സിറ്റി 6300 ചിപ്സെറ്റാണ് ഫോണിന് കരുത്തേകുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണുള്ളത്.
50 മെഗാപിക്സല്‍ മെയിൻ ക്യാമറ, 2 മെഗാപിക്സല്‍ ഡെപ്ത് സെൻസർ, എട്ട് മെഗാപിക്സല്‍ സെൽഫി ക്യാമറ എന്നിവയും നൽകി. 25 വാട്ട് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന 5000 എം.എ.എച്ച് ബാറ്ററിയാണുള്ളത്. ഫോണിനൊപ്പം ചാർജർ ഉണ്ടായിരിക്കില്ല.
ബഹാമ ബ്ലൂ, ലിറ്റ് വയലറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളാണ് ഈ എൻട്രി ലെവൽ സ്മാർട്ഫോണിനുള്ളത്. നാല് വർഷത്തെ ഒ.എസ് അപ്ഗ്രേഡും സെക്യൂരിറ്റി അപ്ഡേറ്റുകളുമാണ് കമ്പനി ഉറപ്പുനൽകുന്നത്. 9000-നും 10000-നും ഇടയിലാണ് വില പ്രതീക്ഷിക്കുന്നത്.
Content Highlights: Samsung Galaxy F06 5G India Launch
Published: 10 Feb 2025, 10:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented