ഓപ്പോയുടെ പ്രിമിയം സ്മാർട്ഫോണ്‍ സീരീസായ ഫൈന്‍ഡ് എക്സ്9 സീരീസ് വിപണിയില്‍. ഫൈന്‍ഡ് എക്സ്9, ഫൈന്‍ഡ് എക്സ്9 പ്രൊ എന്നിവയാണ് സീരീസിലുള്ളത്. പുതുതലമുറ കാമറ, സുദീര്‍ഘ ബാറ്ററി, ശക്തമായ പ്രകടനം, കളര്‍ ഒഎസ് 16 തുടങ്ങിയവ പ്രധാന സവിശേഷതകളാണ്. ഇന്റര്‍നാഷനല്‍ ഡാറ്റ കോര്‍പ്പറേഷന്റെ ലോകവ്യാപക മൂന്നാം പാദവാര്‍ഷിക മൊബൈല്‍ ഫോണ്‍ ട്രാക്കര്‍ പ്രകാരം രാജ്യത്ത് 13.9ശതമാനം വിപണി പങ്കാളിത്തവുമായി ഒപ്പോ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ ഫോണുകള്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. നവംബർ 18 ന് ഇന്ത്യയിൽ അവതരിപ്പിച്ച ഫോണുകൾ നവംബർ 21 മുതലാണ് വിൽപന ആരംഭിച്ചത്.

To advertise here,

16-512 ജിബി സ്റ്റോറേജുമായി വരുന്ന ഫൈന്‍ഡ് എക്സ്9 പ്രൊയ്ക്ക് 1,09,999 രൂപയാണ് വില. 12-256 ജിബി ഫൈന്‍ഡ് എക്സ്9ന് 74,999 രൂപയും 16-512ജിബി എക്സ്9ന് 84,999 രൂപയുമാണ് വില. ഇവയ്ക്കൊപ്പം എന്‍കൊ ബഡ്സ്3 പ്രൊ+ ടിബ്ല്യൂഎസും ഒപ്പോ പുറത്തിറക്കി. 2099 രൂപയാണ് വില. എന്നാല്‍ നവംബര്‍ 30വരെ 1899 രൂപയ്ക്ക് ഓഫറില്‍ ലഭിക്കും. ഒപ്പോ ഇ-സ്റ്റോര്‍, ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍, റിട്ടെയ്ല്‍ ഔട്ട്ലെറ്റുകള്‍ തുടങ്ങിയവയില്‍ ലഭ്യമാണ്.

മീഡിയടെക് ഡൈമെന്‍സിറ്റി 9500 ചിപ്സെറ്റാണ് ഒപ്പോ ഫൈന്‍ഡ് എക്സ്9 സീരീസില്‍ ഉപയോഗിച്ചിരിക്കുന്നത്. മികച്ച പ്രകടനം, രൂപകല്‍പ്പന, എഐ തുടങ്ങിയവ സവിശേഷതകളാണ്. ഒപ്പോയുടെ പുതിയ ലുമോ ഇമേജ് എന്‍ജിനൊപ്പം ഹാസില്‍ബ്ലാഡ് മാസ്റ്റര്‍ കാമറയാണ് ഫോണില്‍ ഉപയോഗിക്കുന്നത്. 200 എംപി ഹാസില്‍ബ്ലാഡ് ടെലിഫോട്ടൊ ക്യാമറയുള്ള പ്രൊ മോഡല്‍ മുന്‍പെങ്ങുമില്ലാത്തവിധം ഇമേജിങ് കൃത്യത പ്രദാനം ചെയ്യുന്നു.

ഓപ്പോ ഫൈന്റ് എക്‌സ് 9 സവിശേഷതകള്‍

മീഡിയാടെക് ഡൈമെന്‍സിറ്റി 9500 ചിപ്പ്‌സെറ്റ് ആണ് ഫൈന്റ് എക്‌സ് 9 ന് ശക്തിപകരുന്നത്. 6.59-ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണിതിന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 1256 x 2760 പിക്‌സല്‍സ് (FHD+), 3600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് എന്നിവയോടുകൂടിയ സ്‌ക്രീന്‍ ആണിത്.

റെയര്‍ ക്യാമറയില്‍ 50 എംപി വൈഡ്, 50 എംപി അള്‍ട്രാ വൈഡ്, 50 എംപി ടെലിഫോട്ടോ സെന്‍സറുകള്‍ ഉള്‍പ്പെടുന്നു. 30 എംപി സെന്‍സറാണ് സെല്‍ഫി ക്യാമറയ്ക്ക്.

7025 എംഎഎച്ച് ബാറ്ററിയ്‌ക്കൊപ്പം 80 വാട്ട് വയേര്‍ഡ് ചാര്‍ജിങ് സൗകര്യവും 50 വാട്ട് വയര്‍ലെസ് ചാര്‍ജിങ് സൗകര്യവും ലഭ്യമാണ്.

12 ജിബി/16 ജിബി റാം ഓപ്ഷനുകളില്‍ 256 ജിബി/512 ജിബി സ്റ്റോറേജ് ഓപ്ഷനുകളുണ്ട്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ് 16, അള്‍ട്രാ സോണിക് ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍,

IP66, IP68, IP69 വാട്ടര്‍ & ഡസ്റ്റ് റെസിസ്റ്റന്‍സ്, Wi-Fi 7, NFC, സ്റ്റീരിയോ സ്പീക്കറുകള്‍, ഇന്‍ഫ്രാറെഡ് പോര്‍ട്ട്, ഹാസല്‍ബ്ലാഡ് (Hasselblad) കളര്‍ ട്യൂണിങ് എന്നിവ ഫോണിന്റെ സവിശേഷതകളാണ്.

ഓപ്പോ ഫൈന്റ് എക്‌സ്9 പ്രോ

6.78 ഇഞ്ച് എല്‍ടിപിഒ അമോലെഡ് ഡിസ്‌പ്ലേയില്‍ 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 1272 x 2772 പിക്‌സല്‍സ്, 3600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് 2 എന്നിവയുണ്ട്. ഡൈമെന്‍സിറ്റി 9500 ചിപ്പ്‌സെറ്റാണ് ശക്തിപകരുന്നത്.

50MP വൈഡ് (OIS) + 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ (3x ഒപ്റ്റിക്കല്‍ സൂം, OIS) + 50MP അള്‍ട്രാ-വൈഡ് സെന്‍സറുകളാണ് റിയര്‍ ക്യാമറയില്‍. 50 എംപി ക്യാമറയാണ് സെല്‍ഫിയ്ക്കായി നല്‍കിയിരിക്കുന്നത്. 7500 എംഎഎച്ച് ബാറ്ററിയ്‌ക്കൊപ്പം 80W വയര്‍ഡ് ചാര്‍ജിങ്, 50W വയര്‍ലെസ് ചാര്‍ജിങ് സൗകര്യങ്ങളുണ്ട്.