പുതിയ ഐഫോണ്‍ 16ഇ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ച് ആപ്പിള്‍. പുതിയ ഐഫോണ്‍ എസ്ഇ 4 അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഐഫോണ്‍ 16ഇ എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഐഫോണ്‍ 16 സീരീസിലേക്കാണ് പുതിയ ഫോണ്‍ എത്തിയിരിക്കുന്നത്. 6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയും എ18 ചിപ്പ്‌സെറ്റുമായാണ് ഫോണ്‍ ഒരുക്കിയിരിക്കുന്നത്. ഐഫോണ്‍ 15 പ്രോയിലും ഐഫോണ്‍ 16 സീരീസിലും ലഭ്യമായ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളും ഐഫോണ്‍ 16ഇയില്‍ ഉണ്ടാവും. 48 മെഗാപിക്‌സല്‍ സിംഗിള്‍ റിയര്‍ ക്യാമറയാണ് ഫോണിന്. ആക്ഷന്‍ ബട്ടനും ഫോണിനുണ്ട്.
ഇന്ത്യയിലെ വില
ഐഫോണ്‍ 16 സീരീസിലെ ഏറ്റവും വില കുറഞ്ഞ ഫോണ്‍ ആയിരിക്കും ഐഫോണ്‍ 16ഇ. 128 ജിബിയുടെ ബേസ് മോഡലിന് 59900 രൂപയാണ് വില.256 ജിബിയുടെ പതിപ്പിന് 69900 രൂപയും 512 ജിബി പതിപ്പിന് 89900 രൂപയും ആണ് വില.
ഫെബ്രുവരി 21 മുതല്‍ ഫോണിനായി ഓര്‍ഡര്‍ ചെയ്യാം. ഫെബ്രുവരി 28 മുതല്‍ ഐഫോണ്‍ 16ഇയുടെ വില്‍പന ആരംഭിക്കും.
ഫോണിന്റെ സവിശേഷതകള്‍
മറ്റ് ഐഫോണുകളെ പോലെ തന്നെ നാനോ സിം, ഇസിം എന്നിവയുള്ള ഡ്യുവല്‍ കണക്ടിവിറ്റി സൗകര്യമുള്ള ഫോണ്‍ ആണ് ഐഫോണ്‍ 16ഇ. ഐഒഎസ് 18 ഒഎസ് ആണിതില്‍. 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഒഎല്‍ഇഡി സ്‌ക്രീന്‍ ആണ് ഫോണിന്. 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. 600 നിറ്റ്‌സ് ആണ് ഉയര്‍ന്ന ബ്രൈറ്റ്‌നെസ്. പുതിയ ഫോണില്‍ ഐഫോണ്‍ 16 സീരീസ് മാതൃകയിലുള്ള ഡൈനാമിക് ഐലന്റ് ഫീച്ചറും പില്‍ ഷേപ്പ് നോച്ചും ആയിരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍ എന്നാല്‍. ഐഫോണ്‍ 14 ന്റെ ശൈലിലുള്ള ഡിസ്‌പ്ലേ നോച്ച് ആണ് ഐഫോണ്‍ 16ഇയ്ക്ക്.
3എന്‍എം എ18 ചിപ്പ്‌സെറ്റാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ആപ്പിളിന്റെ ഏറ്റവും പുതിയ ചിപ്പ് ആണിത്. 512 ജിബി വരെ സ്റ്റോറേജ് ഫോണില്‍ ലഭ്യമാണ്.
48 എംപി സിംഗിള്‍ റിയര്‍ ക്യാമറയില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുണ്ട്. 12 എംപി ട്രൂഡെപ്ത് ക്യാമറയാണ് സെല്‍ഫിയ്ക്കും വീഡിയോകോളിനുമായി നല്‍കിയിരിക്കുന്നത്. ഫേസ് ഐഡി സൗകര്യവുമുണ്ട്. ഐഫോണ്‍ എസ്ഇ ഫോണുകളില്‍ നേരത്തെ ഹോം ബട്ടന്‍ ആയിരുന്നു ഉണ്ടായിരുന്നത്.
ബാറ്ററി ശേഷി എത്രയാണെന്ന് വ്യക്തമല്ലെങ്കിലും മികച്ച ബാറ്ററി ലൈഫ് ആണ് കമ്പനി ഐഫോണ്‍ 16ഇയില്‍ വാഗ്ദാനം ചെയ്യുന്നത്.,
സ്റ്റീരിയോ സ്പീക്കര്‍ ഐഫോണ്‍ 16ഇയില്‍ ലഭ്യമാണ്. 5ജി, 4ജി, എല്‍ടിഇ, വൈഫൈ6, ബ്ലൂടൂത്ത് 5.3, എന്‍എഫ്‌സി, ജിപിഎസ് കണക്ടിവിറ്റി ഫോണിനുണ്ട്. ഉപഗ്രഹം വഴിയുള്ള അടിയന്തിര മെസേജിങ് സൗകര്യം ഇതിലുണ്ട്. ടൈപ്പ് സി പോര്‍ട്ടും 18 വാട്ട് ചാര്‍ജറും ഫോണിനൊപ്പമുണ്ട്. 7.5 വാട്ട് വയര്‍ലെസ് ചാര്‍ജിങ് സൗകര്യവുമുണ്ട്. ഐപി 68 വാട്ടര്‍ റെസിസ്റ്റന്‍സ് റേറ്റിങ് ഉള്ള ഫോണ്‍ ആണിത്.
Content Highlights: Apple`s new iPhone 16e boasts a 6.1-inch OLED display, A18 chip, 48MP camera, and starts at ₹59,900
Published: 20 Feb 2025, 12:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented