പുതിയ ഐഫോണ്‍ 17 സീരീസ് എത്തിയതോടെ മുന്‍ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ 16 ഫോണുകളുടെ വില കുത്തനെ കുറയുകയാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കുമ്പോള്‍ 79,900 രൂപ വിലയുണ്ടായിരുന്ന ഐഫോണ്‍ 16-ന് താമസിയാതെ 51999 രൂപയിലേക്ക് വില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് മാത്രമല്ല അധിക ഓഫറുകളിലൂടെ ഈ ഫോണ്‍ 48399 രൂപയ്ക്ക് വാങ്ങാന്‍ അവസരം ഒരുങ്ങുകയാണ്.
ഐഫോണ്‍ 16 കുറഞ്ഞ വിലയില്‍ എങ്ങനെ വാങ്ങാം?
ഇകൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ളിപ്കാര്‍ട്ടാണ് ഐഫോണ്‍ 16-ന് വന്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്‌ള്പികാര്‍ട്ടിന്റെ 2025-ലെ ബിഗ് ബില്യണ്‍ ഡേ സെയിലില്‍ 51999 രൂപയിലേക്ക് ഫോണിന്റെ അടിസ്ഥാന വില താഴുമെന്നാണ് പ്രഖ്യാപനം. ഇതുവഴി പരിമിതകാലത്തേക്ക് ഐഫോണ്‍ 16 പരമാവധി 48399 രൂപയ്ക്ക് സ്വന്തമാക്കാനാവും. അതെങ്ങനെ എന്നല്ലേ, 51999 വിലയില്‍ നിന്ന് ഫ്‌ളിപ്കാര്‍ട്ട് നല്‍കുന്ന ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടായി 1053 രൂപ കുറയും ഇതിന് പുറമെ 2547 രൂപ കാഷ്ബാക്കായും ലഭിക്കും. ഒടുവില്‍ ഫോണിനായി ഉപഭോക്താവിന് ചെലവാകുക 48399 രൂപ മാത്രമായിരിക്കും.
ഐഫോണ്‍ 16 വാങ്ങുന്നത് ലാഭകരമോ?
നിലവില്‍ ഐഫോണിന്റെ പഴയ സീരീസുകളില്‍ ഉള്‍പ്പെട്ട ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഫോണ്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ പറ്റിയ അവസരമാണിത്. പുതിയ സാങ്കേതിക വിദ്യകളിലേക്ക് ഐഒഎസ് അനുഭവം അപ്‌ഗ്രേഡ് ചെയ്യാന്‍ ഇതുവഴി സാധിക്കും.
ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളുള്ള ഫോണ്‍ ആണ് ഐഫോണ്‍ 16. ഐഫോണ്‍ 15 സീരീസിലെ പ്രോ വേരിയന്റില്‍ മാത്രമേ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ലഭിച്ചിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ഐഫോണ്‍ 15 നും അതിന് മുമ്പ് പുറത്തിറങ്ങിയ ഐഫോണുകളും ഉപയോഗിക്കുന്നവര്‍ക്ക് ലാഭകരമായ ഓഫറായിരിക്കും ഇത്.
ഐഫോണ്‍ 16 സവ്‌ശേഷിതകള്‍ എന്തെല്ലാം ?
ഐഫോണ്‍ 16
- പ്രോസസ്സര്‍:
- ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളുടെ മികച്ച പ്രകടനത്തിനായി രൂപകല്‍പ്പന ചെയ്ത പുതിയതും ശക്തവുമായ A18 ചിപ്പ്‌സെറ്റാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
- എല്ലാ മോഡലുകളിലും ഈ ചിപ്പ്‌സെറ്റ് ഉണ്ടാകും, ഇത് ഐഫോണ്‍ 15-ലെ ചിപ്പിനേക്കാള്‍ 40 ശതമാനം വേഗതയേറിയതാണ്.
- ക്യാമറ:
- 48 എംപി ഫ്യൂഷന്‍ മെയിന്‍ ക്യാമറയും 12 എംപി അള്‍ട്രാ വൈഡ് ക്യാമറയും ഇതിലുണ്ട്.
- ക്യാമറ എളുപ്പത്തില്‍ വെര്‍ട്ടിക്കല്‍, ഹൊറിസോണ്ടല്‍ മോഡുകളിലേക്ക് മാറ്റാന്‍ സഹായിക്കുന്ന ഒരു ക്യാമറ കണ്‍ട്രോള്‍ ബട്ടണ്‍ ഇതിലുണ്ട്. ഫോക്കസ് ചെയ്യാനും സൂം ചെയ്യാനും സോഫ്റ്റ് ടച്ച് സൗകര്യവും ലഭ്യമാണ്.
- പുതിയ iOS 18-ല്‍ റീഡിസൈന്‍ ചെയ്ത ഫോട്ടോ ആപ്പ് വഴി സ്‌പേഷ്യല്‍ ഇമേജ് ക്യാപ്ചര്‍ ചെയ്യാനുള്ള സൗകര്യമുണ്ട്.
- പ്രധാന ഫീച്ചറുകള്‍:
- മെച്ചപ്പെട്ട ക്യാമറ, ഗെയിമിങ് ശേഷി.
- സാറ്റലൈറ്റ് മെസേജിങ് സൗകര്യം.
- മികച്ച ബാറ്ററി ലൈഫ്.
Content Highlights: iPhone 16 price slashed to ₹48,399 during Flipkart`s Big Billion Days Sale!
Published: 19 Sept 2025, 03:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented