ഷാവോമി 15എസ് പ്രോ സ്മാര്‍ട്‌ഫോണിനൊപ്പം ഷാവോമി പുതിയ പാഡ് 7 അള്‍ട്ര ഫ്‌ളാഗ്ഷിപ്പ് ആന്‍ഡ്രോയിഡ് ടാബ് ലെറ്റ് ചൈനീസ് വിപണിയില്‍ പുറത്തിറക്കി. ഷാവോമി സ്വന്തമായി നിര്‍മിച്ച ആദ്യ ചിപ്പ്‌സെറ്റായി എക്‌സ്‌റിങ് 01 ആണ് പാഡ് 7 അള്‍ട്രയിലും ശക്തിപകരുന്നത്. ചൈനയില്‍ 5699 യുവാന്‍ (ഏകദേശം 68000 രൂപ) ആണ് പാഡ് 7 അള്‍ട്രയുടെ വില.
ഷാവോമി പാഡ് 7, പാഡ് 7 പ്രോ എന്നിവയുടെ പിന്‍ഗാമിയായാണ് പാഡ് 7 അള്‍ട്ര വിപണിയിലെത്തുന്നത്. ഇതില്‍ പാഡ് 7 മാത്രമാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. പാഡ് 7 അള്‍ട്രയും ചൈനീസ് വിപണിയില്‍ മാത്രമാവാനാണ് സാധ്യത. മറ്റ് വിപണികളില്‍ എപ്പോള്‍ അവതരിപ്പിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
15 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയില്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. 1600 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നെസ്. കോര്‍ണിങ് ഗൗറില്ല ഗ്ലാസ് 5 സംരക്ഷണം എന്നിവയുണ്ട്. ഷാവോമി എക്‌സ്‌റിങ് 01 ചിപ്പ്‌സെറ്റിനൊപ്പം 16 കോര്‍ എആര്‍എം ഇമ്മോര്‍ട്ടാലിസ് ജി925 ചിപ്പ്‌സെറ്റുണ്ട്. 16 ജിബി വരെ റാം ഓപ്ഷനും 1 ടിബി വരെ സ്റ്റോറേജ് ഓപ്ഷനും ലഭ്യമാണ്.
12000 എംഎഎച്ച് ബാറ്ററിയാണിതില്‍. 120 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യമുണ്ട്. 16.9 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് ടൈം ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. യുഎസ്ബി സി കണക്ടിവിറ്റിയാണിതിന്.
ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പര്‍ ഒഎസ് 2 ലാണ് ടാബിന്റെ പ്രവര്‍ത്തനം. 50 എംപി റിയര്‍ ക്യാമറ, 32 എംപി ഫ്രണ്ട് ക്യാമറ, 4കെ വീഡിയോ റെക്കോര്‍ഡിങ് സൗകര്യമുണ്ട്.
Content Highlights: Xiaomi launches Pad 7 Ultra with XRing 01 chip, 12000 mAh battery
Published: 23 May 2025, 11:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented