റെഡ്മി കെ പാഡ് ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. ഷാവോമി മിക്‌സ് ഫ്‌ളിപ്പ് 2, റെഡ്മി കെ80 അള്‍ട്ര സ്മാര്‍ട്‌ഫോണുകള്‍ക്കൊപ്പമാണ് പുതിയ ടാബ് ലെറ്റ് അവതരിപ്പിച്ചിരിക്കുന്നത്. 3കെ റെസലൂഷനുള്ള 8.8 ഇഞ്ച് ഡിസ്‌പ്ലേയുള്ള റെഡ്മി കെ പാഡിന് മൂന്ന് കളര്‍ ഓപ്ഷനുകളുണ്ട്. 16 ജിബി വരെ റാം ഓപ്ഷനുകളും പരമാവധി 1 ടിബി സ്റ്റോറേജും ലഭ്യമാണ്. മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 9400+ ചിപ്പ്‌സെറ്റും 7500 എംഎഎച്ച് ബാറ്ററിയുമാണിതില്‍.

To advertise here,

വില

റെഡ്മി കെ പാഡിന്റെ 8 ജിബി + 256 ജിബി പതിപ്പിന് ചൈനയില്‍ 2799 യുവാന്‍ ആണ് വില (33000 രൂപയോളം). 

  • 12 ജിബി + 256 ജിബി - 3099 യുവാന്‍ ( ഏകദേശം 37000 രൂപ) 
  • 12 ജിബി + 512 ജിബി - 3399 യുവാന്‍ ( ഏകദേശം 40000 രൂപ)
  • 16 ജിബി + 1ടിബി - 4199 യുവാന്‍ ( ഏകദേശം 50000 രൂപ)

ഡീപ്പ് ബ്ലാക്ക്, സ്‌മോക്കി പര്‍പ്പിള്‍, സ്പ്രൂസ് ഗ്രീന്‍ കളര്‍ ഓപ്ഷനുകളാണുള്ളത്. 

സവിശേഷതകള്‍

റെഡ്മി കെ പാഡില്‍ ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പര്‍ ഒഎസ് 2 ആണുള്ളത്. 8.8 ഇഞ്ച് 3.5 കെ റെസലൂഷനുള്ള ഡിസ്‌പ്ലേയ്ക്ക്, 165 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 403 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റി, 700 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ്, 372 ഹെര്‍ട്‌സ് ടച്ച് സാംപ്ലിങ് റേറ്റ് എന്നീ സവിശേഷതകളുണ്ട്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണമുണ്ട്. 

മീഡിയാ ടെക് ഡൈമെന്‍സിറ്റി 9400+  ചിപ്പ്‌സെറ്റില്‍ 16 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജും ലഭ്യമാണ്. 

13 എംപി ഒവി13ബി റിയര്‍ ക്യാമറ സെന്‍സര്‍ , 8 എംപി ഒവി08എഫ് ക്യാമറ സെല്‍ഫി ക്യാമറ എന്നിവയുണ്ട്. 

വൈഫൈ 7, ബ്ലൂടൂത്ത് 5.4, രണ്ട് യുഎസ്ബി ടൈപ്പ് സി പോര്‍ട്ടുകള്‍, സ്റ്റീരിയോ സ്പീക്കറുകള്‍, ഡോള്‍ബി അറ്റ്‌മോസ് പിന്തുണ എന്നിവയുണ്ട്. 12050 മില്ലിമീറ്റര്‍ സ്‌ക്വയര്‍ ലിക്വിഡ് കൂളിങ് സംവിധാനവും ടാബിന് നല്‍കിയിട്ടുണ്ട്.

7500 എംഎഎച്ച് ബാറ്ററിയില്‍ 67 വാട്ട് ചാര്‍ജിങ് സൗകര്യം ലഭ്യമാണ്. 18 വാട്ട് റിവേഴ്‌സ് ചാര്‍ജിങ് സൗകര്യവുമുണ്ട്. 326 ഗ്രാം ആണ് ഭാരം.