
ബെയ്ജിങ്: ചൈനീസ് ടെക്ക് കമ്പനിയായ വാവേ പുതിയ സ്മാര്‍ട് ബൈക്ക് ഹെല്‍മെറ്റ് അവതരിപ്പിച്ചു. ഹെല്‍മെറ്റ്‌ഫോണ്‍ ബിഎച്ച് 51എം നിയോ എന്ന് പേരിട്ടിരിക്കുന്ന ഈ ഹെല്‍മെറ്റ് ഹാര്‍മണി ഓഎസ് അധിഷ്ടിതമായാണ് പ്രവര്‍ത്തിക്കുക. ബ്ലൂടൂത്ത് കോളിങ്, വോയ്‌സ് കമാന്റ് പോലുള്ള നിരവധി സൗകര്യങ്ങളാണ് ഹെല്‍മെറ്റിലുണ്ടാവുക.
ചൈനീസ് വിപണിയിലാണ് ഈ സ്മാര്‍ട് ഹെല്‍മെറ്റ് നിലവില്‍ ലഭിക്കുന്നത്. 799 യുവാന്‍ ആണ് ഇതിന് വില. ഇത് ഇന്ത്യയില്‍ ഏകദേശം 9290 രൂപ വരും.
ഹാര്‍മണി ഓഎസ് കണക്റ്റ് വണ്‍ ടച്ച് ടാഗിന്റെ പിന്തുണയില്‍ ഫോണും ഹെല്‍മെറ്റും തമ്മില്‍ ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ച് ബ്ലൂടൂത്ത് വോയ്‌സ് കോളിങ് സാധ്യമാവും.
ഉപഭോക്താവിന്റെ തലയ്ക്ക് സംരക്ഷണം നല്‍കുന്നതിനൊപ്പം ഹെല്‍മെറ്റിന്റെ മുന്നിലും പിന്നിലും എല്‍ഇഡി ലൈറ്റുകളും നല്‍കിയിട്ടുണ്ട്.
15 കോടി ഉല്‍പന്നങ്ങള്‍ ഹാര്‍മണി ഓഎസില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അടുത്തിടെ വാവേ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ രണ്ടിന് ഹാര്‍മണി ഓഎസ് 2 ഔദ്യോഗികമായി അവതരിപ്പിക്കുകയും ചെയ്തു.
ടിവി പോലുള്ള സ്മാര്‍ട് ഉല്‍പ്പന്നങ്ങളിലാണ് ഹാര്‍മണി ഓഎസ് പിന്തുണ നല്‍കുന്നത്. ഗൂഗിളിന്റേയും ആപ്പിളിന്റേയും ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്ക് വെല്ലുവിളി ഹാര്‍മണി സൃഷ്ടിക്കുമെന്നാണ് വാവേയുടെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അവകാശപ്പെടുന്നത്.
വാവേയുടെ ആപ്പ് ഗാലറിയില്‍ ഇതിനകം 42 കോടി ഉപഭോക്താക്കളുണ്ട്. 170 ല്‍ ഏറെ രാജ്യങ്ങളില്‍ ആപ്പ് ഗാലറി ലഭ്യമാണെന്നും കമ്പനി പറയുന്നു.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ക്കിടെയാണ് അമേരിക്ക വാവേയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് ഗൂഗിള്‍ ഉള്‍പ്പടെയുള്ള അമേരിക്കന്‍ ടെക്‌നോളജി കമ്പനികള്‍ക്ക് വാവേയുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടി വന്നു. ആന്‍ഡ്രോയിഡ് ഓഎസ് ഉപയോഗിക്കാന്‍ സാധിക്കാതെ വന്നു.
ഈ നിരോധനങ്ങള്‍ക്കിടെയാണ് വാവേ ഹാര്‍മണി ഓഎസ് അവതരിപ്പിച്ചത്. 2012 മുതല്‍ തന്നെ കമ്പനി സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റത്തിനായുള്ള ശ്രമം തുടങ്ങിയിരുന്നു. ഹോണറിന്റെ സ്മാര്‍ട് ടിവിയിലാണ് ഇത് ആദ്യമായി ഉപയോഗിച്ചത്. പിന്നീട് സ്മാര്‍ട്‌ഫോണുകള്‍, ടാബ് ലെറ്റുകള്‍, സ്മാര്‍ട് വാച്ചുകള്‍ എന്നിവയും പുറത്തിറക്കി.
Content Highlights: Huawei smarthelmet, Harmony OS, Devices in Harmony OS, Helmets
Published: 18 Nov 2021, 03:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented