ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ മുൻ ചാമ്പ്യൻ നൊവാക് ജോക്കോവിച്ചിന് ഞെട്ടിക്കുന്ന തോൽവി. അർജന്റീന താരം മാരിയാനോ നവോനെയോട് തോറ്റ് ജോക്കോ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. അഞ്ചു സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ജോക്കോയുടെ തോൽവി. സ്‌കോർ: 7-6, 5-7, 4-6, 6-2, 6-1. 2006-ന് ശേഷം ഇതാദ്യമായാണ് ജോക്കോവിച്ച് ഒരു ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ തോറ്റ് പുറത്താകുന്നത്.

To advertise here,

മത്സരത്തിനിടെ രണ്ടുമൂന്ന് വട്ടം ഛർദിക്കുകയും തളരുകയും ചെയ്തശേഷമാണ് മുപ്പത്തിയൊൻപതുകാരനായ ജോക്കോ തോൽവി വഴങ്ങിയത്. ഇത്തവണ ഓസ്ട്രേലിയൻ ഓപ്പണിൽ റണ്ണറപ്പായ ജോക്കോ ഫ്രഞ്ച് ഓപ്പണിന്റെ മൂന്നാം റൗണ്ടിലും വിംബിൾഡണിന്റെ സെമിഫൈനലിലുമാണ് തോറ്റ് പുറത്തായത്.